കണ്ണൂരില്‍ ഒരു വീട്ടിലെ 10 പേര് ഐ.എസില്‍ ചേര്‍ന്നു. കണ്ണൂര്‍ സിറ്റി പോലീസ് പരിധിയിലെ ഒരു വീട്ടില്‍ നിന്നുമാണ് ഒരു വീട്ടിലെ 10 പേര് ഐ.എസില്‍ ചേര്‍ന്നത്. ഇതില്‍ ഗര്‍ഭിണിയായ യുവതിയുമുള്പ്പെടുന്നു. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ ടി.വി.ഷമീര്‍, അന്‍വര്‍, അവരുടെ ഭാര്യമാര്‍, മക്കള്‍ എന്നിവര്‍ അടങ്ങിയ 10 പേരാണ് ഭീകരസംഘടനയുടെ ഭാഗമായത്.
തുടര്‍ന്ന് ഇവരിലെ നാല് പേര് കൊല്ലപ്പെട്ടുവെന്നും റിപ്പോര്‍ട്ടുണ്ട്. ടി.വി.ഷമീര്‍, അന്‍വര്‍, ഷമീറിന്റെ മക്കളായ സഫ്വാന്, സല്മാന് എന്നിവരാണ് കൊല്ലപ്പെട്ടത്. ഭാര്യമാരെപ്പറ്റി വിവരമില്ലെന്നും പോലീസ് പറയുന്നു.
ടി.വി.ഷമീറും കുടുംബവുമാണ് ആദ്യം ഐ.എസില്‍ ചേര്‍ന്നത്. തുടര്‍ന്ന് ഇവരുടെ പക്കലിലേക്ക് അന്‍വറും കുടുംബവും എത്തിപ്പെടുകയായിരുന്നു. ബെംഗളൂരു, മൈസൂര്‍ എന്നിവിടങ്ങളിലേക്ക് വിനോദയാത്ര പോകുന്നുവെന്ന് പറഞ്ഞായിരുന്നു അന്‍വറും ഭാര്യയും മൂന്ന് മക്കളും വീട്ടില്‍ നിന്നും പോയത്. 2018 നവംബര്‍ 19നായിരുന്നു സംഭവം. പോകുന്ന സമയത്ത് അന്‍വറിന്റെ ഭാര്യ പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്നു. തുടര്‍ന്ന് ഇവരെ കാണാതായി. വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പോലീസ് അന്വേഷണമാരംഭിച്ചപ്പോഴാണ് ഇവര്‍ ഇറാന് വഴി സിറിയയിലെത്തിയതെന്ന് മനസ്സിലാക്കാന്‍ സാധിച്ചത്.
കണ്ണൂരില്‍ നിന്ന് മാത്രം 35 പേര് ഐ.എസില്‍ ചേര്‍ന്നതായാണ് വിവരം. മുന്‍പും ഇതേ കുടുംബത്തിലെ മറ്റൊരു മകളും ഭര്‍ത്താവും മൂന്ന് കുട്ടികളും ഐ.എസില്‍ ചേര്‍ന്നിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കി.
Discussion about this post