അംഗീകൃത നേഴ്സിംഗ് ഡിഗ്രിയോ ഡിപ്ലോമയോ ഉള്ളവര്‍ക്ക് രാജ്യത്ത് എവിടെയും ജോലി ചെയ്യാമെന്ന് സുപ്രീംകോടതി . സംസ്ഥാനം അംഗീകരിച്ച രേഖകള്‍ ഉള്ളവര്‍ക്ക് മറ്റുള്ള സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നതിന് നേഴ്സിംഗ് കൗണ്‍സില്‍ ആക്ട് പ്രകാരം തടസ്സമില്ലെന്നും കോടതി വ്യക്തമാക്കുന്നു . പൗരന്റെ മൗലിക അവകാശമാണ് നിയമവിധേയമായി രാജ്യത്തെവിടെയും ജോലി ചെയ്യാന്‍ സാധിക്കുക എന്നത് . ഇതിന് ഭരണഘടനയുടെ എല്ലാ പിന്‍ബലവുമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി .
സംസ്ഥാന നഴ്സിങ് കൗണ്‍സിലിനാണ് അതാത് സംസ്ഥാനങ്ങളിലെ നേഴ്സിങ് കോഴ്സുകള്‍ക്ക് അംഗീകാരം നല്‍കാനുള്ള അധികാരമെന്നും ഇന്ത്യന്‍ നേഴ്സിങ് കൗണ്‍സിലിന്റെ അനുമതി ആവശ്യമില്ലെന്നു പ്രഖ്യാപിക്കണമെന്നാതുമായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.
ബോംബെ ഹൈകോടതിയിലെത്തിയ ഈ കേസില്‍ ഇത്തരമൊരു ആവശ്യം അംഗീകരിച്ചിരുന്നു . എന്നാല്‍ സംസ്ഥാന നേഴ്സിംഗ് കൌണ്‍സിലിന്റെ അംഗീകാരമുള്ളവര്‍ക്ക് അതാത് സംസ്ഥാനങ്ങള്‍ മാത്രമേ ജോലിയ്ക്ക് അര്‍ഹതയുള്ളുവെന്നും കോടതി വിധിച്ചിരുന്നു . ഇക്കാര്യം സര്‍ട്ടിഫിക്കറ്റിലും യൂണിവേര്സിറ്റി വെബ്സൈറ്റ് എന്നിവിടങ്ങളില്‍ നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് സ്വകാര്യ നേഴ്സിംഗ് കോളേജ് മാനേജുമെന്റുകള്‍ സുപ്രീംകോടതിയെ സമീപിച്ചത് .
Discussion about this post