അഖില ഭാരത ഹിന്ദു മഹാസഭ പ്രസിഡന്റ് സ്വാമി ചക്രപാണിയുമായി വേദി പങ്കിടാന്‍ ദളിത് പ്രവര്‍ത്തകനും സ്വതന്ത്ര എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി. പടിദാര്‍ നേതാവ് ഹാര്‍ദിക പട്ടേല്‍ നടത്തുന്ന പരിപാടിയിലാണ് ഇരുവരും വേദി പങ്കിടുക. ഫെബ്രുവരി 8 ന് ജാംനഗറില്‍ വെച്ചാണ് പരിപാടി നടക്കുക.
ഹിന്ദുത്വത്തിനെതിരെ പ്രവര്‍ത്തിക്കുന്ന നേതാവാണ് ജിഗ്നേഷ് മേവാനി. മനുസ്മൃതിക്കെതിരെയും ജിഗ്നേഷ് മേവാനി പ്രവര്‍ത്തിച്ചിട്ടുണ്ട്.
യുവജനതയെ ബാധിക്കുന്ന പ്രശ്നങ്ങളെപ്പറ്റി സംസാരിക്കുന്നത് മൂലമാണ് ജിഗ്നേഷ് മേവാനിയെ പരിപാടിയിലേക്ക് ക്ഷിണിച്ചതെന്ന് ഹാര്‍ദിക് പട്ടേല്‍ വ്യക്തമാക്കി. സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് മൂലമാണ് സ്വാമി ചക്രപാണിയെ വിളിച്ചതെന്നും ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു.
താന്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വസിക്കുന്നില്ലെന്നും ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു.
Discussion about this post