അധോലോക നായകന് രവി പൂജാരി ആഫ്രിക്കന്‍ രാജ്യമാണ് സെനഗലില്‍ അറസ്റ്റിലായി എന്ന ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസടക്കം നിരവധി കേസിലെ പ്രതിയാണ് രവി പൂജാരി. രവി പൂജാരിയെ ഇന്ത്യയിലേക്കെത്തിച്ചേക്കുമെന്ന് സൂചനയുണ്ട്.
15 വര്‍ഷമായി പോലീസ് രവി പൂജാരിയെ തേടുകയാണ്. ഇയാള്‍ക്കെതിരെ ബെഗളൂരു പോലീസ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുമുണ്ട്. പൂജാരിയുടെ അറസ്റ്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒട്ടേരെ കവര്‍ച്ച, കൊലപാതക കേസുകളില്‍ പ്രതിയാണ് രവി പൂജാരി. ആന്റണി ഫെര്‍ണാണ്ടസ് എന്ന പേരിലുള്ള വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ചാണ് പൂജാരി സെനഗലില്‍ കഴിഞ്ഞിരുന്നതെന്ന് സെനഗലിലെ പ്രാദേശി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊച്ചിയിലെ പനമ്പിള്ളി നഗറില്‍ നടി ലീനാ മരിയ പോള്‍ നടത്തുന്ന ബ്യൂട്ടി പാര്‍ലറിന് നേരെ വെടിവെപ്പ് നടന്ന കേസിലും രവി പൂജാരി പ്രതിയാണ്.
അധോലോക കുറ്റവാളികളായ ഛോട്ടാ രാജന്, ദാവൂദ് ഇബ്രാഹിം എന്നിവര്‍ക്കൊപ്പം പൂജാരി പ്രവര്‍ത്തിച്ചിട്ടുണ്ട്.
Discussion about this post