തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് പശ്ചിമബംഗാളില്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തടയിടുന്ന മമത സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ബി.ജെ.പി രംഗത്ത്. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാനാണ് ബി.ജെ.പിയുടെ തീരുമാനം. ഇതിന് വേണ്ടി കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സംഘം തിരഞ്ഞെടുപ്പ് കമ്മീഷന് ആസ്ഥാനത്ത് എത്തിച്ചേര്‍ന്നു.
ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെലികോപ്റ്ററിന് ഇറങ്ങാന്‍ അനുമതി നല്‍കാതിരുന്ന കാര്യവും തിരഞ്ഞെടുപ്പ് കമ്മീഷനോട് സംഘം പറയും.
കഴിഞ്ഞ ദിവസം ബംഗാളില്‍ നടന്ന റാലിയില്‍ പങ്കെടുക്കാനിരുന്നതാണ് യോഗി ആദിത്യനാഥ്. എന്നാല്‍ ഹെലികോപ്റ്റര്‍ ഇറക്കാന്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് യോഗി ആദിത്യനാഥ് ഫോണ്‍ വഴിയാണ് റാലിയെ അഭിസംഭോധന ചെയ്തത്.
Discussion about this post