സിറിയയില്‍ ബന്ദിയാക്കിയ ജപ്പാന് പൗരന്മാരിലൊരാളെ ഐസിസ് ഭീകരര്‍ വധിച്ചു. മോചനദ്രവ്യം നല്കുന്നതി വൈകിയതിനാലാണ് കൊലപാതകമെന്ന് ഐസിസ് തീവ്രവാദികള്‍ പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ അറിയിച്ചു.
20 കോടി ഡോളര്‍ മോചനദ്രവ്യം ആവശ്യപ്പെട്ടായിരുന്നു കരാറടിസ്ഥാനത്തില്‍ സൈനികനായി ജോലിചെയ്യുന്ന ഹാരുന യുകാവയെയും ഫ്രീലാന്‍സ് മാധ്യമപ്രവര്ത്തകന് കെന്‍ജി ഗോട്ടോയെയും ഐസിസ് ബന്ദിയാക്കിയത്. വെളളിയാഴ്ചക്കകം മോചനദ്രവ്യം കിട്ടിയില്ലെങ്കില്‍ ഇരുവരെയും വധിക്കുമെന്ന് കഴിഞ്ഞ ചൊവ്വാഴ്ച പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ ഐസിസ് ഭീഷണിപ്പെടുത്തിയിരുന്നു.
ഐസിനെതിരായ പോരാട്ടത്തില്‍ സഖ്യരാജ്യങ്ങള്‍ക്ക് ഷിന്‍സോ ആബെ 20 കോടി ഡോളറിന്റെ സഹായം വാഗ്ദാനം ചെയ്തതിന് പ്രതികാരമായാണ് ജപ്പാന് ഭീകരരെ തട്ടിക്കൊണ്ടുപോയത്.അതേസമയം ദൃശ്യങ്ങളുടെ ആധികാരികത പരിശോധിച്ചു വരികയാണെന്നും അവശേഷിക്കുന്നയാളുടെ മോചനത്തിനായി ശ്രമിക്കുമെന്നും ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞു.
Discussion about this post