ഉത്തര്‍ പ്രദേശിലെ പ്രയാഗ്രാജില് നടക്കുന്ന കുംഭ മേളയില്‍ അമാവാസി നാളില്‍ കോടിക്കണക്കിന് ഭക്തര്‍ സ്നാനം ചെയ്തു. സ്നാനം ചെയ്യേണ്ട ആറ് ദിവസങ്ങളില്‍ ഏറ്റവും പ്രാധാന്യമേറിയതാണ് അമാവാസി നാളിലെ സ്നാനം. തിങ്കളാഴ്ച നടന്ന അമാവാസി നാളിലെ സ്നാനത്തിന് ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നും നിരവധി ഭക്തരാണ് പങ്കെടുത്തത്. ജില്ലാ അധികൃതരുടെ കണക്കനുസരിച്ച് 5 കോടിയിലധികം ഭക്തരാണ് അമാവാസി നാളില്‍ സ്നാനം ചെയ്തത്. ഇതോടെ താല്‍ക്കാലികമായി ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള നഗരമായി പ്രയാഗ്രാജ് മാറി.
ജപ്പാനിലെ ടോക്കിയോ നഗരമാണ് നിലവില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള നഗരം. ഇവിടെ 3.81 കോടി ജനങ്ങളാണുള്ളത്. ഇതിന് തൊട്ട് പിന്നാലെ ഡല്‍ഹിയാണുള്ളത്. 2.64 കോടി ജനങ്ങളാണ് ഡല്‍ഹിയിലുള്ളത്. ഡല്‍ഹിക്ക് പുറകില്‍ ഷാങ്ഹായ്, മുംബൈ, സാവോ പോളൊ, ബീജിങ്, മെക്സികോ സിറ്റി എന്നിവയാണുള്ളത്. ഈ നഗരങ്ങളെയെല്ലാം പിന്തള്ളിയാണ് ഒരു ദിവസത്തേക്ക് പ്രയാഗ്രാജ് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള നഗരമായി മാറിയത്.
(ചിത്രങ്ങള്‍ കടപ്പാട്: ഉത്തര്‍ പ്രദേശ് സി.എം.ഒ)
Discussion about this post