പശ്ചിമബംഗാളില്‍ റാലി നടത്താനിരുന്ന ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഹെലികോപ്റ്റര്‍ ഇറക്കാന്‍ അനുമതി നിഷേധിച്ചതിന് പിന്നാലെ മറ്റ് ബി.ജെ.പി നേതാക്കളുടെ ഹെലികോപ്റ്ററുകള്‍ ഇറക്കാനുള്ള അനുമതിയും നിഷേധിച്ച് മമത സര്‍ക്കാര്‍. ബി.ജെ.പി നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായി ശിവരാജ് സിംഗ് ചൗഹാന്റെയും ബി.ജെ.പി നേതാവ് ഷാനവാസ് ഹുസൈന്റെയും ഹെലികോപ്റ്ററുകള്‍ക്കാണ് ഇറങ്ങാനുള്ള അനുമതി നിഷേധിച്ചത്.
ഇന്നായിരുന്നു ഷാനവാസ് ഹുസൈന്‍ ബംഗാളിലെ മുര്‍ഷിദാബാദില്‍ ഒരു റാലിയില്‍ പങ്കെടുക്കേണ്ടിയിരുന്നത്. ഹെലികോപ്റ്റര്‍ ഇറക്കാനുള്ള അനുമതി നിഷേധിച്ചതിന് പിന്നാലെ റാലിയ്ക്ക് വേണ്ടി ലൗഡ്‌സ്പീക്കറുപയോഗിക്കാനുള്ള അനുമതിയും സര്‍ക്കാര്‍ നിഷേധിച്ചിരുന്നു.
അതേസമയം ഫെബ്രുവരി 6നാണ് ശിവരാജ് സിംഗ് ചൗഹാന്‍ ബെഹരാംപൂറില്‍ റാലിയില്‍ പങ്കെടുക്കാനിരിക്കുന്നത്. ഇവിടെ റാലി നടത്താനിരിക്കുന്ന മൈതാനത്തിന് വേണ്ടിയുള്ള അനുമതിയും മമത സര്‍ക്കാര്‍ നിഷേധിച്ചു.
Discussion about this post