മധ്യപ്രദേശില്‍ ഗോവധം നടന്നതിനെത്തുടര്‍ന്ന് മൂന്ന് പേരെ അറസ്റ്റ് ചെയ്ത് പോലീസ്. അസം, സഹോദരങ്ങളായ നദീം, ഷക്കീല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജ്യസുരക്ഷ നിയമപ്രകാരം കുറ്റം ചുമത്തിയിട്ടുമുണ്ട്.
മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്നും 271 കിലോമീറ്റര്‍ തെക്ക് ഖന്ദ്വ ജില്ലയിലാണ് ഗോവധം നടന്നത്. പോലീസ് എത്തിയപ്പോഴേക്കും പ്രതികള്‍ ഓടി രക്ഷപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ ഗോവധ നിരോധന നിയമം പ്രകാരം കേസെടുത്തിട്ടുണ്ട്.
മധ്യപ്രദേശില്‍ സമാധാനം നിലനിര്‍ത്താന്‍ വേണ്ടിയാണ് അറസ്റ്റ് നടത്തിയതെന്ന് പോലീസ് വിശദീകരിച്ചു. ഗോവധവുമായി ബന്ധപ്പെട്ട കേസുകളില്‍ ഭാവിയിലും നടപടിയുണ്ടാകുമെന്ന് കോണ്‍ഗ്രസ് വക്താവ് ജെ.പി.ധനോപ്പിയ വ്യക്തമാക്കി.
Discussion about this post