ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ നടക്കുന്ന ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് പരാജയം. ന്യൂസിലാന്‍ഡ് 80 റണ്‍സ് വിജയമാണ് നേടിയത്. ന്യൂസിലാന്‍ഡിനെതിരെ 220 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ഇ്ത്യ 19.2 ഓവറില്‍ 139 റണ്‍സ് നേടി പുറത്തായി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 20 ഓവറുകള്‍ക്കുള്ളില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സാണ് നേടിയത്. മത്സരത്തില്‍ ന്യൂസിലാന്‍ഡിന് വേണ്ടി ടിം സെയിഫര്‍ട്ട് അര്‍ധ സെഞ്ചുറി നേടി. ഇന്ത്യയ്ക്കായി ഹാര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റും ഭുവനേശ്വര്‍ കുമാര്‍, ക്രുനാല്‍ പാണ്ഡ്യ, ഖലീല്‍ അഹമ്മദ്, യൂസ് വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
അതേസമയം ഇന്ത്യയ്ക്ക് വേണ്ടി 39 റണ്‍സെടുത്ത ധോണിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയില്‍ നിലവില്‍ ന്യൂസിലാന്‍ഡ് 1-0ത്തിന് മുന്നിലെത്തി.
Discussion about this post