ഫേസ്ബുക്ക് മെസഞ്ചര്‍ വഴി അയക്കുന്ന സന്ദേശങ്ങള്‍ പിന്‍വലിക്കാന്‍ സാധിക്കുന്ന ” അണ്‍സെന്റ് ” ഫീച്ചര്‍ ഫേസ്ബുക്ക് അവതരിപ്പിച്ചു . അയക്കുന്ന സന്ദേശങ്ങള്‍ 10 മിനിറ്റിനകം നീക്കം ചെയ്യാന്‍ സാധിക്കും . സന്ദേശങ്ങള്‍ നീക്കം ചെയ്യപ്പെട്ട് കഴിഞ്ഞാല്‍ വാട്സ്ആപ്പില്‍ സൂചിപ്പിക്കുന്ന പോലെ ” സന്ദേശം നീക്കം ചെയ്യപ്പെട്ടു ” എന്ന നോട്ടിഫിക്കേഷന്‍ കാണാന്‍ സാധിക്കും .
ഗ്രൂപ്പ് മെസ്സേജ് – സ്വകാര്യ ചാറ്റ് എന്നിവിടങ്ങളില്‍ ഈ സൗകര്യം ഉപയോഗിക്കാന്‍ സാധിക്കും . വാട്സ്ആപ്പില്‍ ലഭിക്കുന്ന പോലെ തന്നെ നിങ്ങള്‍ക്ക് മാത്രമായി നീക്കം ചെയ്യാനും – മറ്റുള്ളവര്‍ക്ക് ഉള്‍പ്പടെ നീക്കം ചെയ്യാനുള്ള ഓപ്ഷന് എന്നിവ ലഭ്യമാണ് . ഫേസ്ബുക്കിന്റെ ഡെസ്ക്ടോപ്പ് – മൊബൈല്‍ ആപ്പ് എന്നിവിടങ്ങളില്‍ ഈ ഫീച്ചര്‍ ലഭ്യമാണ് .
Discussion about this post