തിരുവനന്തപുരം: ഒന്‍പതാം ക്ലാസുകാരിയെ വനത്തില്‍ കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ പ്രമുഖ മുസ്ലിം മതപ്രഭാഷകനെ പള്ളിയില്‍ നിന്നും സംഘടനയില്‍ നിന്നും പുറത്താക്കി. പോപ്പുലര്‍ ഫണ്ട് അനുകൂല സംഘടനയായ കേരള ഇമാംസ് കൗണ്‍സില്‍ ഭാരവാഹിയും പ്രമുഖ പ്രഭാഷകനും ഇപ്പോള്‍ തിരുവനന്തപുരം ജില്ലയിലെ ഒരു മുസ്ലിം പള്ളിയിലെ ചീഫ് ഇമാമുമായ ഷഫീഖ് അല്‍ ഖാസിമിയെയാണ് പുറത്താക്കിയത്.
രണ്ട് ദിവസം മുന്‍പ് ഉച്ചസമയത്ത് വിദ്യാര്‍ത്ഥിനിയെ കാറില്‍ കയറ്റി വനമേഖലയിലേയ്ക്ക് കൊണ്ടു പോകുകയായിരുന്നു. ഇവിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ കണ്ടതിനെ തുടര്‍ന്ന് തൊഴിലാളി സ്ത്രീകള്‍ വാഹനം തടഞ്ഞുവച്ചുവെങ്കിലും ഇയാള്‍ വിദ്യാര്‍ത്ഥിയുമായി കടന്നുകളഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ പള്ളി ഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
നേരത്തേ ആറ്റിങ്ങലിന് സമീപമുള്ള പ്രമുഖ പള്ളി ഉള്‍പ്പെടെയുള്ള പള്ളികളില്‍ ഇയാള്‍ ചീഫ് ഇമാമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
പോപ്പുലര്‍ ഫ്രണ്ട് സഹയാത്രികനും ഇമാംസ് കൗണ്‍സിലിന്റെ സംസ്ഥാന സമിതി അംഗവും മതപ്രഭാഷകനുമായ ഷഫീഖ് അല്‍ ഖാസിമിയെ സംഘടനയില്‍ നിന്നും പുറത്താക്കിയതായി ഓള് ഇന്ത്യന്‍ ഇമാം കൗണ്‍സില്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.. അച്ചടക്ക നടപടിയുടെ ഭാഗമായി ആള് ഇന്ത്യ ഇമാംസ് കൗണ്‍സിലില്‍ നിന്ന് സസ്പെന്റ് ചെയ്തതായി ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മൗലാനാ മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ അറിയിച്ചു എന്നായിരുന്നു കുറിപ്പ്.എന്തിന്റെ പേരിലാണ് ഖാസിമിയെ പുറത്താക്കുന്നതെന്ന് ഇമാം കൗണ്‍സില്‍ വ്യക്തമാക്കിയിരുന്നില്ല.
https://www.facebook.com/imamscouncilpagekerala/posts/1992154697516399?__xts__[0]=68.ARBS7X9J01D8zTgpqZQPg6Pvr9LG9Y7TwZfwvFga779ToyhD_Nce3RAtt7XAQ5tTp59PS99FF6RRT6RAJWn5MX2qG5NXS8FNwp2sVn1rdXOXeG165rEcuTA4vOtW5PcQDyh7MclCU9NSmoPHFzFRazA_k-ipGMCUzg3IQOQyXxMsru68T6V0Q90-AzeAKFF10_yPYWF0qiSVcjKP8LEHomEvdY3Gjzbo6Tux71I9NScJ0EXXdRtV4TUoqTIfRx1MT9LjBeFpQK0tp4EqfbYdaMH6qPBKA9-d0dHijdLrFoS2nHA6WwA3O-kYojwVfyvsTsSOHxo8-0Bp-hxBDlW2YA&__tn__=-R
സംഭവത്തെത്തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ തൊളിക്കോട് മുസ്ലിം പളളിയിലെ ചീഫ് ഇമാമായിരുന്ന ഷഫീഖ് അല്‍ ഖാസിമിയെ തല്‍ സ്ഥാനത്ത്് നിന്നും നീക്കിയിട്ടുണ്ട്. സംഭവത്തെകുറിച്ച് വിശദമായി അന്വേഷിച്ചശേഷം ആരോപണങ്ങള്‍ ബോധ്യപ്പെട്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ജമാഅത്ത് കമ്മിറ്റിയിലെ എല്ലാവരുടെയും പിന്തുണയോടെയാണ് ഷഫീഖ് അല്‍ ഖാസിമിയെ നീക്കം ചെയ്തതെന്നുമാണ് തൊളിക്കോട് ജമാഅത്ത് പ്രസിഡന്റ് ബാദുഷാ അറിയിച്ചത്.
വനപ്രദേശത്തിന് സമീപത്ത് ഇന്നോവയിലാണ് ഷഫീഖ് അല്‍ ഖാസിമിയും പെണ്‍കുട്ടിയും എത്തിയത്. യൂണിഫോമായിരുന്നു കുട്ടി ധരിച്ചിരുന്നത്. ഇതിന് താഴ്ഭാഗത്തുളള ഒരു കുട്ടിയാണ് വല്ലാത്തൊരു സംഭവം അവിടെ കണ്ടത്. തുടര്‍ന്ന് താഴെപോയി തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകളെ വിളിച്ചുകൊണ്ടുവന്നു.ഇവര്‍ എത്തിയപ്പോള്‍ പെണ്‍കുട്ടി കരഞ്ഞുകൊണ്ട് രക്ഷിക്കണമെന്ന് വിളിച്ചു. പൊലീസില്‍ അറിയിക്കരുതെന്നും പറഞ്ഞു.ആ കുട്ടി ആരാണെന്ന് ചോദിച്ചപ്പോള്‍, ഭാര്യ എന്നായിരുന്നു ഉസ്താദ് മറുപടി പറഞ്ഞത്. അവര്‍ തട്ടിക്കയറി. ഇത്രയും പ്രായമുളള നിങ്ങളുടെ ഭാര്യയാണോ ഈ കുട്ടിയെന്ന് ചോദിച്ചതോടെ ഇമാം ആക്രോശത്തോടെ വണ്ടി എടുക്കുകയായിരുന്നു. വിഷയം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്
Discussion about this post