മൂന്നോക്കക്കാരിലെ പാവപ്പെട്ടവര്‍ക്കു സാമ്പത്തീക സംവരണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രിം കോടതി വീണ്ടും നിരാകരിച്ചു.ഭരണഘടന ഭേദഗതി ചോദ്യം ചെയ്തു തെഹസീന്‍ പൂനെവാല നല്കിയ ഹര്‍ജിയില്‍ തീരുമാനമെടുക്കാതിരുന്ന കോടതി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു
സാമ്പത്തിക സംവരണത്തിനെതിരായ മറ്റു ഹര്‍ജികള്‍ക്കൊപ്പം പൂനെവാലയുടെ ഹര്‍ജിയും പരിഗണിക്കുമെന്നു കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. സമാനമായ ആവശ്യം കോടതി നേരത്തെയും നിരാകരിച്ചിരുന്നു.
Discussion about this post