ആലത്തൂർ ലോക്സഭാ സീറ്റിൽ മൽസരിക്കാനില്ലെന്ന് ഫുട്ബാൾ താരം ഐ.എം. വിജയൻ. കോൺഗ്രസ് നേതാക്കൾ പലവട്ടം സ്ഥാനാർഥി ആകണമെന്ന ആവശ്യവുമായി ചർച്ചകൾ നടത്തിയിരുന്നു. തനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയുടെ ആളായി അറിയപ്പെടാൻ താൽപര്യമില്ലെന്ന് വിജയൻ വ്യക്തമാക്കി
എല്ലാ രാഷ്ട്രീയ നേതാക്കളുമായും തനിക്ക് നല്ല ബന്ധമാണ്. ഫുട്ബാൾ, ജോലി, സിനിമ എന്നിവയുമായി മുന്നോട്ടു പോകാനാണ് താൽപര്യമെന്നും ഐ.എം. വിജയൻ പറഞ്ഞു .
Discussion about this post