സ്വാതന്ത്ര സമരസേനാനിയായിരുന്ന വീര സവര്‍ക്കര്‍ ഒരു ഭീരുവാണെന്ന വിവാദ പ്രസ്താവന നടത്തിയ രാഹുല്‍ ഗാന്ധിക്കെതിരെ പരാതി. വീര സവര്‍ക്കറോടുള്ള വികാരത്തെ വ്രണപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള പരാതി പൂനെ പോലീസിനായിരുന്നു ലഭിച്ചത്. പരാതിയനുസരിച്ച് ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് രാഹുല്‍ ഗാന്ധി വീര സവര്‍ക്കര്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ സംസാരിച്ചത്.
ഇതിന് മുന്‍പും സമാനമായ രീതിയില്‍ വീര സവര്‍ക്കര്‍ക്കെതിരെ രാഹുല്‍ ഗാന്ധി പ്രസ്താവന നടത്തിയിരുന്നു. ബ്രിട്ടീഷുകാരുടെ തടവറയില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി വീര സവര്‍ക്കര്‍ അവരോട് കേണപേക്ഷിച്ചിരുന്നുവെന്ന് 2018 നവംബറില്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതിനെതിരെ സവര്‍ക്കറുടെ കുടുംബാംഗങ്ങള്‍ തന്നെയായിരുന്നു രംഗത്ത് വന്നത്.
1911ലായിരുന്നു വീര സവര്‍ക്കറെ ബ്രിട്ടീഷ് സര്‍ക്കാര്‍ ആന്‍ഡമാനിലുള്ള സെല്ലുലാര്‍ ജയിലിലേക്കയച്ചത്. 2018ല്‍ ആന്‍ഡമാന്‍ ദ്വീപുകള്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സെല്ലുലാര്‍ ജയിലില്‍ പുഷ്പാര്‍ച്ചനയോട് കൂടി ശ്രദ്ധാഞ്ജലിയര്പ്പിച്ചിരുന്നു.
Discussion about this post