വ്യാജവാര്‍ത്തകള്‍ക്കും സന്ദേശങ്ങള്‍ക്കും മൂക്കുകയറിടാന്‍ ഒരുങ്ങി വാട്സ്ആപ്പ് . ഇതിനായി മാസം 20 ലക്ഷത്തോളം അക്കൗണ്ടുകളാണ് കമ്പനി നീക്കം ചെയ്തു കൊണ്ടിരിക്കുന്നത് . വ്യാജമായ സന്ദേശങ്ങള്‍ പങ്കുവെയ്ക്കുന്ന 95 ശതമാനത്തോളം അക്കൗണ്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇവ ഒഴിവാക്കി വരികയാണെന്നും കമ്പനി അറിയിക്കുന്നു .
അക്കൗണ്ട് ആരംഭിക്കുന്ന നിമിഷം മുതല്‍ തന്നെ ഇത്തരം സന്ദേശങ്ങള്‍ കൂട്ടത്തോടെ ആളുകളിലേക്ക് എത്തിക്കുകയാണ് ഇത്തരം അക്കൗണ്ട് ചെയ്യുന്നത് . ഇതിനായി ആട്ടോമേറ്റഡ , ബള്‍ക്ക് ആയിട്ട് സന്ദേശങ്ങള്‍ കൈമാറാന്‍ ഉപയോഗിച്ചിരുന്ന നിരവധി അക്കൗണ്ട് കണ്ടെത്തി നീക്കം ചെയ്തിട്ടുണ്ട് . തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ വാട്സ്ആപ്പ് ദുരുപയോഗം ചെയ്യപ്പെടാന്‍ കൂടുതല്‍ സാധ്യതയുള്ളതിനാലാണ് ഇത്തരമൊരു ദ്രുതനടപടി .
Discussion about this post