ക്രിക്കറ്റ് ലോകത്ത് ബിഗ്ബാഷ് ലീഗിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല അത് പോലെ തന്നെ അമ്പരപ്പും . ഒറ്റ ലീഗല്‍ ഡെലിവറിയില്‍ ഒരു ബോളര്‍ 17 റണ്‍സ് കൊടുത്തതാണ് ഇപ്പോഴത്തെ ചര്‍ച്ച .
ബിഗ്ബാഷ് ലീഗിലെ ഹോബാര്‍ട്ട് ഹറികെയിന്‍സും മെല്‍ബണ്‍ റെനഗേഡസും തമ്മില്‍ നടന്ന മത്സരത്തിലാണ് നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത് . 184 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ മെല്‍ബണ്‍ റെനഗേഡസിനെതിരെ ആദ്യ ഓവര്‍ എറിയാന്‍ എത്തിയ പേസ് ബോളര്‍ റിലേ മെറഡിത്താണ് ഇത്തരത്തിലൊരു നാണംകെട്ട പ്രകടനം കാഴ്ചവെച്ചത് .
ഓവറില്‍ ആദ്യത്തെ മൂന്ന് പന്തുകളില്‍ ഒരു റണ്‍ മാത്രമാണ് വിട്ടു നല്‍കിയത് . എന്നാല്‍ നാലാം പന്ത് മുതല്‍ കാര്യങ്ങള്‍ കൈവിട്ടു പോവുകയായിരുന്നു . ബോളിങ്ങിന്റെ പ്രാഥമിക പാഠങ്ങള്‍ പോലും മറന്ന പോലെയായിരുന്നു പിന്നീട് റിലേ യുടെ അവസ്ഥ . നാലാം പന്തില്‍ ഓവര്‍ സ്റ്റെപ് എറിഞ്ഞ പന്ത് അമ്പയര്‍ നോ ബോള്‍ വിളിക്കുകയായിരുന്നു . ഫ്രീ ഹിറ്റ് വിധിച്ച തൊട്ടടുത്ത പന്ത് വൈഡ് ആവുകയും കീപ്പറുടെ കൈകള്‍ക്ക് തടയാന്‍ പോലും സാധിക്കാതെ ബൌണ്ടറിയിലേക്ക് പായുകയായിരുന്നു . പിന്നീട് എറിഞ്ഞ രണ്ട് പന്തുകളും അമ്പയര്‍ നോ ബോള്‍ വിധിച്ചു . ബാറ്റ്സ്മാനായിരുന്ന ആരോണ്‍ ഫിന്‍ഞ്ച് ബൌണ്ടറികള്‍ നേടുകയുമായിരുന്നു .
17 runs… FROM ONE BALL 😳
This Bucket Ball bonanza was the worst start to the innings the Hurricanes could imagine.@KFCAustralia | #BBL08 pic.twitter.com/FfS7svQXpm
— KFC Big Bash League (@BBL) February 7, 2019
ഇതിന് ശേഷം ലീഗല്‍ ബോള്‍ ചെയ്ത റിലേയെ കാണികള്‍ കയ്യടിച്ച് ആരവം മുഴക്കിയാണ് സ്വീകരിച്ചത് . മൂന്ന് ഓവര്‍ എറിഞ്ഞ റിലേ ഒരു വിക്കറ്റ് വീഴ്ത്തുകയും 43 റണ്‍സ് വഴങ്ങുകയും ചെയ്തു . ആദ്യത്തെ ഓവര്‍ ടീമിനെ വിറപ്പിച്ചെങ്കിലും 16 റണ്‍സിന്റെ വിജയം ഹൊബാര്‍ട്ട് സ്വന്തമാക്കി .
Discussion about this post