ശബരിമല യുവതി പ്രവേശന വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ നടത്തിയ പ്രസ്താവനയെ വ്യാഖ്യാനിച്ച് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത്. സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ ഇതേപ്പറ്റി ദേവസ്വം കമ്മീഷണര്‍ എന്‍.വാസുവിനോട് വിശദീകരണം ചോദിക്കുമെന്ന് പത്മകുമാര്‍ മുന്‍പ് പ്രസ്താവന നടത്തിയിരുന്നു. എന്നാല്‍ വിശദീകരണം ചോദിക്കുമെന്നല്ല മറിച്ച് വിശദമായി ചോദിക്കുമെന്നാണ് പത്മകുമാര്‍ പറഞ്ഞതെന്ന വ്യാഖ്യാനവുമായാണ് കടകംപള്ളി രംഗത്ത് വന്നിട്ടുള്ളത്.
പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കവെ യുവതി പ്രവേശന വിഷയത്തെ അനുകൂലിച്ചുകൊണ്ട് ദേവസ്വം സുപ്രീം കോടതിയില്‍ നിലപാടെടുത്തതിനെക്കുറിച്ച് വിശദീകരണം ചോദിക്കുമെന്ന് പത്മകുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജികളാണ് പരിഗണിക്കപ്പെട്ടതെന്നും ദേവസ്വം നല്‍കിയ സാവകാശ ഹര്‍ജികള്‍ പരിഗണിച്ചിട്ടില്ലെന്നും കടകംപള്ളി ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയുടെ വിധി ദേവസ്വം ബോര്‍ഡ് അംഗീകരിക്കുന്നുവെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍.വാസു മുന്‍പ് പറഞ്ഞിരുന്നു.
Discussion about this post