ഇന്ത്യന്‍ പ്രതിരോധ മേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകരാന്‍ സാധ്യതയുള്ള ചര്‍ച്ചകള്‍ക്ക് യു.എസ് തുടക്കം കുറിച്ചു. പ്രതിരോധ മിസൈല്‍ മേഖലയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ വേണ്ടി ഇന്ത്യയുമായി ചര്‍ച്ച നടത്തിയെന്ന് പെന്റഗണ്‍ വ്യക്തമാക്കി. ഇന്ത്യയുമായി വളരെ ആഴത്തിലുള്ള ഒരു ബന്ധം സ്ഥാപിക്കാന്‍ യു.എസിന് താല്പര്യമുണ്ടെന്ന് യു.എസ് പ്രതിരോധ നയ അണ്ടര്‍ സെക്രട്ടറി ജോണ്‍ റൂഡ് അറിയിച്ചു.
ചര്‍ച്ചകള്‍ പ്രാരംഭ ഘട്ടത്തിലാണ്. ഇന്ത്യയുടെ പ്രതിരോധ മിസൈല്‍ മേഖല നിലവില്‍ ശക്തമാണെന്ന് ജോണ്‍ റൂഡ് അഭിപ്രായപ്പെട്ടു. ഇതേ മേഖലയില്‍ യു.എസുമായുള്ള സഹകരണം എത്രത്തോളമുണ്ടാകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉയര്‍ന്ന പ്രദേശങ്ങളില്‍ ഉപയോഗിക്കുന്ന പ്രതിരോധ ഉപകരണമായ ടി.എച്ച.എ.എ.ഡി യു.എസില്‍ നിന്നും വാങ്ങാന്‍ ഇന്ത്യയ്ക്ക് പദ്ധതിയുണ്ട്. യു.എസിന്റെ ഇന്തോ-പസഫിക് നയമനുസരിച്ച് പ്രതിരോധ മേഖലയില്‍ ഇന്ത്യയ്ക്ക് എളുപ്പത്തില്‍ സാമഗ്രികള്‍ യു.എസില്‍ നിന്നും വാങ്ങാവുന്നതാണ്. 2018ല്‍ പ്രതിരോധ സാമഗ്രികള്‍ വാങ്ങാന്‍ ഇന്ത്യയ്ക്ക് കൂടുതല്‍ സാഹചര്യമൊരുക്കിക്കൊണ്ട് യു.എസ് ഇന്ത്യയ്ക്ക് എസ്.ടി.എ-1 പദവി നല്‍കിയിരുന്നു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് മാത്രമാണ് ഈ പദവിയുള്ളത്. ഏഷ്യയില്‍ ഇന്ത്യയ്ക്ക് പുറമെ ജപ്പാനും ദക്ഷിണ കൊറിയയ്ക്കും ഈ പദവിയുണ്ട്.
പ്രതിരോധ മിസൈല്‍ മേഖലയില്‍ സഹകരണത്തിന് പുറമെ പ്രതിരോധത്തിന്റെ തന്നെ മറ്റ് മേഖലകളില്‍ ഇന്ത്യയുമായി യു.എസ് സഹകരണത്തിന് തയ്യാറാണഎന്ന് ജോണ്‍ റൂഡ് വ്യക്തമാക്കി.
നിലവില്‍ ഇന്ത്യയ്ക്ക് ആയുധങ്ങള്‍ നല്കുന്നവരില് രണ്ടാം സ്ഥാനത്താണ് യു.എസ് നില്‍ക്കുന്നത്. ഇന്ത്യയെ യു.എസ് തങ്ങളുടെ ഒരു പ്രധാന പ്രതിരോധ പങ്കാളിയായാണ് കണക്കാക്കുന്നത്.
Discussion about this post