പ്രയാഗ്രാജില് നടക്കുന്ന കുംഭ മേളയില്‍ 9 വിദേശികള്‍ക്ക് ‘മഹാമണ്ഡലേശ്വര്‍’ പദവി നല്കി ആദരിച്ചു. സനാതന ധര്‍മ്മത്തെപ്പറ്റി ലോകമെമ്പാടും പ്രചരണം നടത്തിയവരാണിവര്‍. ഇവര്‍ ഒന്‍പത് പേരും കുംഭ മേളയില്‍ വെച്ച് നടന്ന ചടങ്ങില്‍ ഹിന്ദു മതം സ്വീകരിക്കുകയായിരുന്നു. നിര്‍മോഹി അഖാഡയാണ് ഇവര്‍ക്ക് ഈ പദവി നല്‍കിയത്. ആദ്യമായാണ് ഒരു അഖാഡ ഈ ഉന്നത പദവി 9 വിദേശികള്‍ക്ക് ഒരുമിച്ച് നല്‍കുന്നത്.
ജപ്പാന്, ഇസ്രായേല്‍, യു.എസ്, ചിലി എന്നീ രാജ്യങ്ങളില്‍ നിന്നും വന്നവരാണിവര്‍. ഈ ഒന്‍പത് പേരില്‍ മൂന്ന് പേര് സ്ത്രീകളാണ്.
അതേസമയം കുംഭ മേളയിലെ മൂന്നാമത്തെ പുണ്യ സ്നാന ദിവസമായ ഇന്ന് രണ്ട് കോടിയിലധികം വരുന്ന ഭക്തജനങ്ങള്‍ സംഗമ സ്ഥലത്ത് സ്നാനം ചെയ്യുന്നതായിരിക്കും. ബസന്ത് പഞ്ചമി ദിനമായ ഇന്ന് ജനത്തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. യു.പി പോലീസും കേന്ദ്ര പാരാമിലിട്ടറി സേനയും നഗരത്തിന്റെ വിവിധയിടങ്ങളില്‍ വിന്യസിക്കപ്പെട്ടിട്ടുണ്ട്. ഭീകരവാദ വിരുദ്ധ സ്ക്വാഡും പ്രയാഗ്രാജിലുണ്ട്.
Discussion about this post