രാജ്യത്ത് സിമന്റ് വിലയുടെ കാര്യത്തില്‍ കേരളം ഒന്നാം സ്ഥാനത്ത്. രണ്ട് ആഴ്ചക്കിടെ സിമന്റ് കമ്പനികള്‍ 75 രൂപയാണ് വര്‍ധിപ്പിച്ചത്. ബാഗൊന്നിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്. പ്രളയത്തിന് ശേഷം പുനര്‍നിര്‍മ്മാണത്തിന് വേണ്ടി സിമന്റിന്റെ ആവശ്യകത വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് വിലക്കയറ്റം.
വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയാണ്. സിമന്റ് കമ്പനികള്‍ വില വര്‍ധിപ്പിച്ചതില്‍ കമ്പനി പ്രതിനിധികളെയും വിതരണക്കാരെയും ചര്‍ച്ചയ്ക്ക് വിളിക്കുമെന്ന് വ്യവസായ മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഇതില്‍ തുടര്‍നടപടിയുണ്ടായില്ല. ഇതിന് പിറകെ 30 രൂപ വരെ വില കൂടുമെന്ന് കമ്പനികള്‍ വിതരണക്കാര്‍ക്ക് സന്ദേശമയക്കുകയും ചെയ്തു.
വിലക്കയറ്റത്തെ ചെറുക്കാന്‍ പൊതുമേഖലയിലുളള മലബാര്‍ സിമന്റ്സില്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് നീക്കമുണ്ട്. എന്നാല്‍ കഴിഞ്ഞ തവണ സ്വകാര്യ കമ്പനികള്‍ അന്‍പത് രൂപ വര്‍ധിച്ചപ്പോള്‍ മലബാര്‍ സിമെന്റ്സ് ബാഗൊന്നിന് മുപ്പത് രൂപ വീതം കൂട്ടിയിരുന്നു.
വിലക്കയറ്റം മൂലം ലൈഫ് പദ്ധതിയില്‍ വീട് നിര്‍മ്മിക്കുന്നവര്‍ക്ക് 50,000 രൂപയുടെ അധിക ചിലവ് കുറഞ്ഞതുണ്ടാകുമെന്ന് വിദഗ്ദ്ധര്‍ കണക്ക് കൂട്ടുന്നു.
Discussion about this post