ഐ.സി.സി പുറത്ത് വിട്ട ട്വന്റി20 ക്രിക്കറ്റിലെ മികച്ച ബൗളര്‍മാരുടെ പട്ടികയില്‍ കുല്‍ദീപ് യാദവ് ഒരു സ്ഥാനം കയറി രണ്ടാം സ്ഥാനത്തെത്തി. ന്യൂസിലാന്‍ഡുമായി നടന്ന മൂന്നാം ട്വന്റി20 മത്സരത്തിലെ പ്രകടനമാണ് റാങ്കിംഗില്‍ നിര്‍ണ്ണായകമായത്. മത്സരത്തില്‍ 26 റണ്‍സ് മാത്രം വിട്ടുനല്‍കിക്കൊണ്ട് കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റുകളാണ് നേടിയത്. കുല്‍ദീപ് മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. പട്ടികയില്‍ പാക്കിസ്ഥാന്റെ സ്പിന്നര്‍ റാഷിദ് ഖാന് മാത്രം പിറകിലാണ് കുല്‍ദീപ് യാദവ്.
കുല്‍ദീപ് യാദവിന് പുറമെ മറ്റൊരു ഇന്ത്യന്‍ സ്പിന്നര്‍ കൃണാല്‍ പാണ്ഡ്യയ്ക്കും പട്ടികിയില്‍ സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. 39 സ്ഥാനങ്ങള്‍ കയറി 58ാം സ്ഥാനത്താണ് കൃണാല്‍ പാണ്ഡ്യയെത്തിയത്. ഇന്ത്യയുടെ തന്നെ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും 7ും 11ും സ്ഥാനങ്ങളിലാണ്.
അതേസമയം ട്വന്റി20 ടീം റാങ്കിംഗില്‍ ഇന്ത്യ ഇത്തവണയും രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനം പാക്കിസ്ഥാന് നേടിയപ്പോള്‍ ദക്ഷിണാഫ്രിക്കയാണ് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. നേപ്പാളാകട്ടെ യു.എ.ഇയെ പിന്നിലാക്കി 14ാം സ്ഥാനം കരസ്ഥമാക്കി.
Discussion about this post