ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ നടന്ന മൂന്നാം ടെസ്റ്റ് മത്സരത്തില്‍ മോശമായി പെരുമാറിയ ഷാനണ്‍ ഗബ്രിയേലിന് തക്ക മറുപടി നല്കി ഇംഗ്ലണ്ടിന്റെ നായകന് ജൊ റൂട്ട്. സ്വവര്ഗ്ഗാനുരാഗിയാകുന്നതില് തെറ്റില്ലെന്നും അതൊരു അധിക്ഷേപമായി ഉപയോഗിക്കരുതെന്നും ജൊ റൂട്ട് ഷാനണ്‍ ഗബ്രിയേലിനോട് പറഞ്ഞു. ഇത് വിക്കറ്റിനടുത്തുള്ള മൈക്കില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
കളിക്കിടെ ഷാനണ്‍ ഗബ്രിയേല്‍ ജൊ റൂട്ടിനോട് മോശമായി സംസാരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ജൊ റൂട്ട് പ്രതികരിച്ചത്. എന്താണ് ഷാനണ്‍ ഗബ്രിയേല്‍ പറഞ്ഞതെന്ന് ജൊ റൂട്ട് വ്യക്തമാക്കിയിട്ടില്ല.
മത്സരത്തിന് ശേഷം ഗബ്രിയേലിനോട് അധികൃതര്‍ സംസാരിച്ചിരുന്നു. ഇവര്‍ ഗബ്രിയേലിനെതിരെ കുറ്റം ആരോപിച്ചിട്ടില്ല.
ജൊ റൂട്ടിന് പുറമെ ബെന്‍ സ്റ്റോക്കുമായും ഗബ്രിയേല്‍ മോശമായി പെരുമാറിയിരുന്നു. ഒരു വൈകാരിക വ്യക്തിയാണ് ഗബ്രിയേലെന്ന് ജൊ റൂട്ട് പറഞ്ഞു. ടെസ്റ്റ് മത്സരം വിജയിക്കാന്‍ വേണ്ടി ചെയ്യാവുന്നതൊക്കെ ഗബ്രിയേല്‍ ചെയ്യുന്നുണ്ടെന്ന് റൂട്ട് പറഞ്ഞു. ഗബ്രിയേല്‍ നല്ല രീതിയില്‍ കളിക്കുന്ന ഒരു താരമാണെന്നും പരമ്പരയില്‍ നല്ല പ്രകടനമാണ് കാഴ്ച വെച്ചതെന്നും റൂട്ട് പറഞ്ഞു.
Discussion about this post