ലോകമെമ്പാടുമുള്ള കമിതാക്കള്‍ വാലന്റൈന്‍സ് ദിനം ആഘോഷിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ അച്ഛനമ്മമാരുടെ സമ്മതമില്ലാതെ പ്രണയ വിവാഹം നടത്തില്ലെന്ന പ്രതിജ്ഞയുമായി 10,000 കുട്ടികള്‍. ഗുജറാത്തിലെ സൂറത്തിലുള്ള 10,000 ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ് പ്രതിജ്ഞയെടുക്കാന്‍ പോകുന്നത്.
‘ഹാസ്യമേവ ജയതെ’ എന്ന സംഘടനയാണ് ഈ പ്രതിജ്ഞയ്ക്ക് നേതൃത്വം നല്‍കുന്നത്. ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങാതെ സ്വന്തം തീരുമാനത്തിലാണ് 10,000 കുട്ടികള്‍ പ്രതിജ്ഞയെടുക്കുന്നതെന്ന് സംഘടനയുടെ അംഗമായ കമലേഷ് മസാലവാല പറഞ്ഞു. ഒരു ചിരി തെറാപ്പിസ്റ്റാണ് കമലേഷ് മസാലവാല. മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കില്ലെന്ന് പ്രതിജ്ഞ ചെയ്യുന്നതോടൊപ്പം അനുവാദം ഇല്ലാതെ വിവാഹം കഴിക്കില്ലെന്ന പ്രതിജ്ഞയ്ക്കൊപ്പം, പ്രണയബന്ധങ്ങള്‍ക്കില്ലെന്നുമാണ് കുട്ടികള്‍ പ്രതിജ്ഞയിലൂടെ സമ്മതിക്കുന്നത്.
പ്രണയ ദിനമായ ഫെബ്രുവരി 14ന് നിരവധി പേരാണ് വീടുകളില്‍ നിന്നും ഒളിച്ചോടി വിവാഹം കഴിക്കുന്നതെന്നും ഇത്തരത്തിലുള്ള ബന്ധങ്ങള്‍ക്ക് ചുരുങ്ങിയ ദിവസങ്ങല് മാത്രമെ ആയുസ്സുണ്ടാകുകയുള്ളൂവെന്നും കമലേഷ് മസാലവാല പറഞ്ഞു. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്നതിന് വേണ്ടി അവരെ പ്രേത്സാഹിപ്പിക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യമെന്നും കമലേഷ് മസാലവാല വ്യക്തമാക്കി.
സൂറത്തിലെ 15 സ്കൂളുകളിലും കോളേജുകളിലുമാണ് പരിപാടി നടക്കുക.
Discussion about this post