സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസിലെ മുഖ്യപ്രതി സരിതാ നായരുടെയും അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്റേയും വെളിപ്പെടുത്തലുകളോടെ മുഖ്യമന്ത്രി കയ്യോടെ പിടിക്കപ്പെട്ടിരിക്കതുകയാണ്. കേസുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ വസ്തുതകള്‍ ഇനിയും പുറത്തു വന്നിട്ടില്ല എന്നാണ് വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നത്. അതിനാല്‍ വെളിപ്പെടുത്തലുകളില്‍ സ്വതന്ത്രവും നിസ്പക്ഷവുമായ അന്വേഷണം നടത്തണം.
കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാകുന്ന സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടി രാജിവയ്ക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ഉമ്മന്‍ ചാണ്ടിയെ പ്രതി ചേര്‍ത്തു പുതിയ കേസ് രജിസ്റ്റര്‍ ചെയ്യണം. കേസിലുള്‍പ്പെട്ട മറ്റു മന്ത്രിമാര്‍ക്കെതിരേയും കേസെടുക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
Discussion about this post