കണ്ണൂര്‍ മമ്പറത്ത് റാഗിങ്ങ് കേസില്‍ പ്രതികളായ വിദ്യാര്‍ത്ഥികളോട് റാഗിങ്ങ് വിരുദ്ധ ക്യാമ്പയിന് നടത്താന്‍ ഉത്തരവിട്ട് ഹൈക്കോടതി. മമ്പറം ഇന്ദിരാഗാന്ധി കോളേജ് ഓഫ് സയന്‍സ് ആന്റ് ടെക്നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി സുഹൈലിനെ ഷൂ ധരിച്ച് വന്നതിനെ ചൊല്ലിയാണ് കോളേജില്‍ റാഗിങ്ങ് നടന്നത്. റാഗിങ്ങിന്റെ ഭാഗമായി സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സുഹൈലിനെ പരിക്കേല്‍പ്പിച്ചു. ഇതേത്തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലിസ് കേസെടുത്തിരുന്നു . കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചത്. പത്ത് പേരടങ്ങുന്ന വിദ്യാര്‍ത്ഥികളുടെ സംഘമാണ് റാഗിങ്ങ് നടത്തിയത്.
വിദ്യാര്‍ത്ഥകളോട് രക്ഷിതാക്കളെയും കൂട്ടി നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും തിരിച്ചറിയില്‍ രേഖകളോടുകൂടി കോടതിയില്‍ ഹാജരായത്. ഹാജരായ വിദ്യാര്‍ത്ഥികളോട് റാഗിങ്ങ് വിരുദ്ധ ക്യാമ്പയിനിങ്ങ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഇവര്‍ക്കെതിരായ കേസ് ഒരു മാസത്തേക്ക് കോടതി സ്റ്റേ ചെയ്തു. മുഹമ്മദ് ഇബ്ലീസ്, മുനമ്മദ ഷാഹിന്‍ എന്നിവരുള്‍പ്പെടെയുള്ള പത്ത് വിദ്യാര്‍ത്ഥികള്‍ ആണ് റാഗിങ്ങ് സംഘത്തിലുണ്ടായിരുന്നത്.
Discussion about this post