അമിത വേഗതയില്‍ കാര്‍ ഓടിച്ചതിന് ഡല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോഡിയയുടെ ഡ്രൈവറിന് ട്രാഫിക് പോലീസ് 400 രൂപ പിഴ ചുമത്തി. സിസോഡിയ യാത്ര ചെയ്തിരുന്നപ്പോഴാണ് കാര്‍ അമിത വേഗതയില്‍ പോകുന്നത് ട്രാഫിക് പോലീസിന്റെ ശ്രദ്ധയില്‍ പെട്ടത്. ഖജൂരി ഖാസ് മേഖലയിലൂടെ കാര്‍ അമിതവേഗതയില്‍ പോയതിനെ തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന് അടുത്ത സ്റ്റേഷനിലേക്ക് വിവരം കൈമാറുകയായിരുന്നു.
ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഡ്യൂട്ടി മാത്രമാണ് ചെയ്തതെന്ന് സ്പെഷ്യല്‍ പോലീസ് കമ്മീഷണര്‍ മുകേഷ് ചന്ദര്‍ പറഞ്ഞു.
Discussion about this post