തമിഴ് നടി യാഷികയെ മരിച്ച നിലയില്‍ കണ്ടെത്തി . പേരവല്ലൂര് ജി.കെ.എം കോളനിയിലെ സ്വന്തം വീട്ടിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത് . ടി.വി സീരിയലിലൂടെ പ്രശസ്തയായ യഷിക സിനിമയിലും അഭിനയിച്ചിട്ടുണ്ട് .
കാമുകനായ മോഹന്‍ ബാബുവുമൊത്തായിരുന്നു യഷിക താമസിച്ചിരുന്നത് . അമ്മയ്ക്ക് മരിക്കുന്നതിന് മുന്‍പ് വാട്സ്ആപ്പില്‍ സന്ദേശമയച്ചിരുന്നു . മോഹന്‍ തന്നെ വിവാഹം കഴിക്കാന്‍ സമ്മതിക്കുന്നില്ലെന്നും മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നു എന്നും സന്ദേശത്തില്‍ പറയുന്നു . തന്റെ മരണത്തിന് കാരണക്കാരനായ മോഹനന് ശിക്ഷ വാങ്ങി നല്‍കണമെന്നും സന്ദേശത്തില്‍ പറയുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ .
യാഷികയും മോഹനും നാല് മാസമായി ഒരുമിച്ചാണ് താമസം . ഇവര്‍ക്ക് ഇടയില്‍ തര്‍ക്കമുണ്ടാവുകയും ഇതിനെ തുടര്‍ന്ന് മോഹന്‍ വീട്ടില്‍ നിന്നും ഇറങ്ങി പോവുകയും ചെയ്തിരുന്നു . ഇതിനു പിന്നാലെയാണ് യഷികയുടെ മരണം സംഭവിക്കുന്നത് .
മോഹനായി അന്വേഷണം നടത്തുകയാണെന്നും അയാളെ കണ്ടെത്തിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുകയുള്ളൂ ; കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് . മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാനായി അയക്കുകയാണെന്നും പോലീസ് പറഞ്ഞു .
Discussion about this post