പുല്‍വാമയിലെ ഭീകരാക്രമണം നടന്നതിന്റെ പശ്ചാത്തലത്തില്‍ മ്യൂസിക് കമ്പനികള്‍ പാക്കിസ്ഥാന് ഗായകരമായി സഹകരിക്കരുതെന്ന് മഹാരാഷട്ര നവ്നിര്മാണ് സേന. ടി-സിരീസ്,സോണി മ്യൂസിക്,ടിപ്സ് മ്യൂസിക് എന്നീ മ്യൂസിക് കമ്പനികളില്‍ പാക്കിസ്ഥാനി ഗായകരെ പാടിക്കേണ്ട എന്നാണ് നിര്‍ദേശം. പാക്കിസ്ഥാനി ഗായകര്‍ക്ക് അവസരം കൊടുക്കുന്നത് കമ്പനികള്‍ നിര്‍ത്തിയില്ലെങ്കില്‍ കമ്പനിക്കെതിരെ നടപടി എടുക്കും എന്ന് എം എന്‍ എസ് ചിത്രപത് സേനയുടെ തലവന്‍ അമി കോപ്കാര് പറഞ്ഞു.
അടുത്തിടെ ഭൂഷണ് കുമാറിന്റെ ടി-സിരീസില്‍ ആത്തിഫ് അസ്ലം,റഹത്ത് ഫത്തേ അലി ഖാന് എന്നിവര്‍ പാടിയിരുന്നു.എന്നാല്‍ എംഎന്‍എസിന്റെ ഭീഷണിയെ തുടര്‍ന്ന്
തുടര്‍ന്ന് ടി-സിരീസ് ഇവരുടെ ഗാനം നീക്കം ചെയ്തു.
2016 ല്‍ നടന്ന ഉറി ആക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനി കലാകാരന്മാര് 48 മണിക്കൂറിനുള്ളില്‍ ഇന്ത്യ വിട്ട് പോകണമെന്ന് രാജ് താക്കറെ നയിക്കുന്ന നവനിര്‍മ്മാണ്‍ സേന സമയപരിധി നല്‍കിയിരുന്നു
Discussion about this post