ജമ്മു കശ്മീരില്‍ പി.ഡി.പി ഓഫീസ് ജമ്മു കശ്മീര്‍ പോലീസ് സീല്‍ ചെയ്തു. മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ സന്ദര്‍ശനത്തിന് തൊട്ട് മുന്‍പാണ് ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പോലീസ് ഓഫീസ് സീല്‍ ചെയ്തത്.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് പാര്‍ട്ടി ഓഫീസ് സന്ദര്‍ശിക്കാന്‍ മെഹ്ബൂബ മുഫ്തി വരാനിരുന്നത്. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ക്രമസമാധാന പ്രശ്നങ്ങളുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.
മുന്‍പ് കശ്മീരിലെ അഞ്ച് വിഘടനവാദികള്‍ക്ക് സര്‍ക്കാര്‍ നല്കി വന്നിരുന്നു സുരക്ഷ പിന്‍വലിച്ചിരുന്നു. ഇതില്‍ മിര്‍വൈസ് ഉമര്‍ ഫറൂക്ക്, അബ്ദുള്‍ ഗാനി ഭട്ട്, ബിലാല്‍ ലോണെ, ഹാഷിം ഖുറേഷി, ഫസല്‍ ഹഖ് ഖുറേഷി, ഷബീര്‍ ഷാ എന്നിവര്‍ ഉള്‍പ്പെടുന്നു.
Discussion about this post