പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്റെ മകളെ ദത്തെടുക്കാന്‍ സന്നദ്ധയായി വനിതാ ഐപിഎസ് ഓഫീസര്‍ . ബീഹാറിലെ ഷെയ്ഖ്പുര ജില്ലാ മജിസ്ട്രേറ്റ് ഇനായത് ഖാനാണ് മാതൃകാപരമായ തീരുമാനം കൈക്കൊണ്ടത് .
പുല്‍വാമയില്‍ രക്തസാക്ഷിത്വം വരിച്ച ബിഹാറില്‍നിന്നുള്ള സഞ്ജയ് കുമാര്‍ സിന്‍ഹ, രത്തന്‍ ഠാക്കൂര്‍ എന്നീ ജവാന്മാരുടെ മക്കളില്‍നിന്ന് ഒരു പെണ്‍കുട്ടിയെ ദത്തെടുക്കാനാണ് ഇനായത്ത് സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നതെന്ന് പി ടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നു .
പത്തൊന്‍പതും ഇരുപത്തി രണ്ടും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളുടെ പിതാവായിരുന്നു സഞ്ജയ് കുമാര്‍ സിന്‍ഹ , രത്തന്‍ കുമാറിന് നാല് വയസ്സുള്ള ഒരു മകനുണ്ട് . അദ്ദേത്തിന്റെ ഭാര്യ രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുകയാണ് .
കളക്ടറേറ്റില്‍ സഞ്ജയ് കുമാറിന്റെയും രത്തന്റെയും അനുസ്മരണത്തിനായി ചേര്‍ന്ന യോഗത്തിനു ശേഷമായിരുന്നു ഇനായത് തന്റെ സന്നദ്ധത അറിയിച്ചത്. ഇരുവരുടെയും മക്കളെ കുറിച്ചുള്ള വിവരങ്ങള്‍ ഉദ്യോഗസ്ഥരോട് അറിയിക്കാന്‍ ആവശ്യപ്പെട്ടതായും ഇവരില്‍ നിന്നും ഒരു പെണ്‍കുട്ടിയുടെ വിദ്യാഭ്യാസവും , വിവാഹവും ഉള്‍പ്പടെയുള്ള ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാര്‍ ആണെന്ന് അവര്‍ അറിയിച്ചു .
Discussion about this post