പുല്‍വാമയില്‍ ഭീകരര്‍ ചാവേറാക്രമണം നടത്തിയതിന് പിന്നിലെ സൂത്രധാരന്‍ കമ്രാനെ ഇന്ത്യന്‍ സൈന്യം വധിച്ചതിനെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് രംഗത്ത്. ഇന്ന് പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലിലായിരുന്നു ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ കമ്രാനെ ഏറ്റുമുട്ടലില്‍ സൈന്യം വധിച്ചത്. ഇത് കൂടാതെ മറ്റൊരു ഭീകരനെക്കൂടി സൈന്യം വധിച്ചു. ഇരുവരും ജയ്ഷ്-ഇ-മുഹമ്മദില്‍ പെട്ടവരാണ്.
സി.ആര്.പി.എഫ് ജവാന്മാരുടെ വീരമൃത്യു വെറുതെയാകില്ലെന്ന് രാജ്നാഥ് സിംഗ് മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി 14ന് നടന്ന ആക്രമണത്തില്‍ 40 സി.ആര്.പി.എഫ് ജവാന്മാരായിരുന്നു കൊല്ലപ്പെട്ടത്. ജവാന്മാര് സഞ്ചരിച്ചിരുന്നു വാഹന വ്യൂഹത്തിന് നേരെ സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ച് കയറുകയായിരുന്നു.
സൈന്യത്തിന് തിരിച്ചടിയ്ക്കാന്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍പ് വ്യക്തമാക്കിയിരുന്നു.
Discussion about this post