ചെന്നൈ: കശ്മീരില്‍ ജനഹിത പരിശോധന വേണണെന്ന പാക് ആവശ്യത്തെ പിന്തുണച്ച നടന് കമലഹാസന് പ്രതിഷേധമുയര്‍ന്നതോടെ പ്രസ്താവന തിരുത്തി. കാശ്മീരില്‍ ജനഹിത പരിശോധന നടത്താന്‍ സര്‍ക്കാര്‍ എന്തിനെയാണ് ഭയക്കുന്നതെന്ന് എന്നായിരുന്നു കമലിന്റെ വിവാദമായ ചോദ്യം. പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് സംഭവത്തില്‍ കമലഹാസന് വിശദീകരണം നല്കി.
ഹിതപരിശോധന ഈ ഘട്ടത്തില്‍ പ്രസക്തമല്ലെന്നും കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും കമല്‍ തിരുത്തി.തന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം ഞായറാഴ്ച സംഘടിപ്പിച്ച പൊതു പരിപാടിയിലായിരുന്നു കമലിന്റെ വിവാദ പ്രസംഗം.
”എന്തുകൊണ്ടാണ് ഇന്ത്യ കാശ്മീരില്‍ ജനഹിത പരിശോധന നടത്താത്തത്. എന്തിനെയാണ് അവര്‍ ഭയക്കുന്നത്. അവര്‍ രാഷ്ട്രത്തെ വിഭജിക്കാനാണ് ശ്രമിക്കുന്നത്. എന്തുകൊണ്ട് ഈ ചോദ്യം വീണ്ടും ആവര്‍ത്തിച്ചു കൂടാ? നമ്മള് അവരെക്കാള്‍ മികച്ചതാണെന്ന് തെളിയിക്കണമെങ്കില്‍ ഇന്ത്യ അവരെ പോലെ പ്രവര്‍ത്തിക്കരുത്. ഇരു രാജ്യങ്ങളിലെയും രാഷ്ട്രീയക്കാര്‍ നന്നായി പെരുമാറിയാല്‍ ഒരു സൈനികനും മരിക്കില്ല’കമലഹാസന് പറഞ്ഞു. പാക് അധിനിവേശ കാശ്മീരിനെ ആസാദ് കാശ്മീര്‍ എന്നും കമല്‍ വിശേഷിപ്പിച്ചിരുന്നു.
എന്നാല്‍ താന്‍ ‘മയ്യം’ എന്ന പ്രസിദ്ധീകരണം നടത്തുന്ന കാലത്ത് പ്രകടിപ്പിച്ച അഭിപ്രായമാണിതെന്നും ഇന്ന് സാഹചര്യം വിഭിന്നമാണെന്നും കമല്‍ പിന്നീട് വിശദീകരിക്കുകയായിരുന്നു.
Discussion about this post