തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഹൗസ് സര്‍ജന്മാര്‍ പണിമുടക്കുന്നു. രാവിലെ എട്ട് മണി മുതല്‍ 24 മണിക്കൂര്‍ നേരമാണ് പണിമുടക്ക്. സ്റ്റൈപ്പന്റ് വര്‍ദ്ധനവ്,ഡ്യൂട്ടി സമയം കുറയ്ക്കുക,ന്യായമായ ലീവുകള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം .അത്യാഹിത വിഭാഗമുള്‍പ്പെടെ ബഹിഷ്‌കരിച്ചാണു ഹൗസ് സര്‍ജന്‍മാര്‍ സമരം നടത്തുന്നത്. മൂന്നു വര്‍ഷമായി സ്‌റ്റൈപ്പന്റ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലെന്ന് സമരക്കാര്‍ പറയുന്നു. സ്‌റ്റൈപ്പന്റ് വര്‍ധിപ്പിച്ചില്ലെങ്കില്‍ ജൂണ്‍ 25 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്തെ 5 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലായി എണ്ണൂറിലധികം ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
കഴിഞ്ഞ മൂന്നു വര്‍ഷത്തിലേറെയായി നല്‍കിവരുന്ന സ്റ്റൈപ്പന്‍ഡ് വര്‍ധിപ്പിക്കണമെന്നതാണ് ഹൗസ് സര്‍ജന്‍മാരുടെ പ്രധാന ആവശ്യം.ശമ്പളവര്‍ദ്ധനവിനായി സര്‍ക്കാറിനോട് ആവശ്യപ്പട്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല എന്നാണ് ഇവരുടെ പരാതി.സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അനുകൂലമായ തീരുമാനം വന്നില്ലെങ്കില്‍ ഈ മാസം 25 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് അസോസിയേഷന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഡോ. സമീര്‍ പറഞ്ഞു.
അതേ സമയം സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സമയത്ത് ഡോക്ടര്‍മാര്‍ സമരം നടത്തുന്നത് ശരിയല്ലെന്ന് ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ അറിയിച്ചു.. ഡോക്ടര്‍മാരുമായി ചര്‍ച്ചനടത്താന്‍ തയാറാണെന്നും അദ്ദേഹം അറിയിച്ചു
Discussion about this post