മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയുടെ ഓഫ് ക്യാമ്പസ് സെന്ററുകള്‍ പൂട്ടാന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ഉത്തരവിട്ടു. സര്‍ക്കാരിന്റെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സെന്ററുകള്‍ പൂട്ടാനാണ് ഉത്തരവ്. സര്‍വ്വകലാശാലയുടെ പരിധിക്കു കീഴില്‍ വരുന്ന ഇത്തരം സെന്ററുകള്‍ പൂട്ടാനുള്ള ഗവര്‍ണറുടെ നിര്‍ദ്ദേശം സര്‍വ്വകലാശാലയ്ക്ക് ലഭിച്ചിട്ടണ്ട്. ചട്ടങ്ങള്‍ പാലിക്കാതെ ഓഫ് ക്യാമ്പസ് സെന്ററുകള്‍ക്ക് അനുമതി ലഭിച്ചുവെന്ന പരാതി പരിഗണിച്ചാണ് ഗവര്‍ണറുടെ തീരുമാനം.
നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സംവിധനം ഒരുക്കും. സര്‍വ്വകലാശാല നേരിട്ട് പരീക്ഷ നടത്തുകയും നോട്ടുകളയക്കുകയും ചെയ്യും.
Discussion about this post