ഒരു രാജ്യവും ഭീകരവാദത്തെ പിന്തുണയ്ക്കരുതെന്ന് സൗദി രാജകുമാരന് മുഹമ്മദ് ബിന്‍ സല്മാന് . രണ്ട് ദിവസത്തെ സന്ദര്‍ശത്തിനായി എത്തിയതാണ് സൗദി രാജകുമാരന് . ഭീകരപ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന രാഷ്ട്രങ്ങള്‍ക്കെതിരെയുള്ള സമ്മര്‍ദ്ദം ശക്തമാക്കേണ്ടത് പ്രധാനമാണെന്ന് ഇന്ത്യയും സൗദി അറേബ്യയും അംഗീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു .
ഞങ്ങളുടെ ഉറ്റ സുഹൃത്തുക്കളായ ഇന്ത്യയുമായി എല്ലാ സഹകരണത്തിനും തയാറാണ്. വരുംതലമുറയ്ക്ക് മികച്ച ഭാവി ലഭിക്കുന്നതിനു എല്ലാവരുമായും യോജിച്ചു പ്രവർത്തിക്കാൻ തയ്യാര്‍ ആണെന്ന് മുഹമ്മദ് ബിന്‍ സല്മാന് പറഞ്ഞു . ഭീകരവാദം എന്നത് രണ്ട് രാഷ്ട്രങ്ങളും നേരിടുന്ന പ്രധാന വെല്ലുവിളിയാണെന്നും ഇന്റലിജന്‍സ് വിവരങ്ങള്‍ പങ്കുവെക്കുന്നതിലടക്കം ഇന്ത്യയുമായി സഹകരിക്കുമെന്നും മുഹമ്മദ് ബിന്‍ സല്മാന് പറഞ്ഞു.
പ്രതിരോധ മേഖലയില്‍ സഹകരണം വര്‍ദ്ധിപ്പിക്കാന്‍ ഇരുരാജ്യങ്ങളും ധാരണയായതിനു പുറമേ നിക്ഷേപം, ടൂറിസം, ഹൗസിങ്, വിവരസാങ്കേതികം, ബ്രോഡ്കാസ്റ്റിങ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് അഞ്ച് കരാറില്‍ ഇന്ത്യയും സൗദിയും ഒപ്പുവെച്ചു
Discussion about this post