ബലൂചിസ്ഥാൻ എന്ത് വിലകൊടുത്തും സ്വതന്ത്രമാക്കുമെന്നും പഞ്ചാബ് പാക്കിസ്ഥാനികളുടേ ചൂഷണത്തിൽ നിന്ന് തന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു മരണം വരെയും പോരാടുമെന്ന് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി നേതാവ് ബഷീർ സയിബ് ബലൂച് പറഞ്ഞു.
അതീവ തന്ത്രപരമായി ബലൂചിസ്ഥാൻ എന്ന ധാതുസമ്പന്നമായ പ്രദേശത്തെ ചൈനയ്ക്ക് തീറെഴുതി അവിടത്തെ ജനങ്ങളെ വംശഹത്യ ചെയ്യുകയാണ് പാക്കിസ്ഥാൻ ചെയ്യുന്നത്. ബലൂച് ജനങ്ങളുടേ വംശഹത്യ ലോകത്തെ ഏത് രാജ്യങ്ങളിലും നടക്കുന്നതിനേക്കാൾ ക്രൂരമാണ്. ചൈനയുമായി ചേർന്ന് ചൈന പാക്കിസ്ഥാൻ എക്ണോമിക് കോറിഡോർ വന്നതിനു ശേഷം ബലൂച് ജനങ്ങളുടേതായ സകലതും അവരിൽ നിന്ന് തട്ടിയെടുത്തു.
പതിനായിരക്കണക്കിനു ജനങ്ങൾ ഒന്നുമില്ലാത്തവരായി. ബലൂചിസ്ഥാന്റെ ധാതുസമ്പത്ത് മുഴുവൻ കൈക്കലാക്കുകയെന്ന ലക്ഷ്യവുമായാണ് ചൈന പാകിസ്ഥാനെ ഭീകരവാദം നടത്താൻ പോലും സഹായിയ്ക്കുന്നത്. പഞ്ചാബിലെ ഫ്യൂഡൽ സമ്പന്നവർഗ്ഗം അല്ലാതെ ആർക്കും പാക്കിസ്ഥാനിൽ രക്ഷയില്ല. അത് അഹമ്മദിയകളായാലും ഷിയകളായാലും ഹസാറുകളായാലും ബലൂചികളായാലും ഒരുപോലെയാണ് ബഷീർ സയിബ് ബലൂച് പറഞ്ഞു.
കഴിഞ്ഞ വർഷങ്ങളിൽ ബലൂചിസ്ഥാനിലെ അനേകം രാഷ്ട്രീയനേതാക്കളും ആക്ടിവിസ്റ്റുകളും ദുരൂഹമായി അപ്രത്യക്ഷമായി. പാക്കിസ്ഥാൻ ഗവണ്മെന്റ് അവരെ പിടിച്ചുകൊണ്ടുപോയി കൊന്നുകളയുകയാണെന്ന് വ്യക്തമായ തെളിവുകളുണ്ടെന്ന് ബലൂച് സ്വാതന്ത്ര്യവാദികൾ പറയുന്നു. ലോകത്തെ ഏറ്റവും മോശമായ മനുഷ്യാവകാശ പ്രശ്നമാണ് ബലൂചിസ്ഥാനിലുള്ളത്. ചൈനയേയും പാക്കിസ്ഥാനേയും ഭയന്ന് എല്ലാവരും ഈ ഭീകരതയ്ക്കെതിരേ കണ്ണടയ്ക്കുകയാണെന്ന് അവർ അഭിപ്രായപ്പെടുന്നു.
ഭീകരവാദവും ബലൂചിസ്ഥാനെ വളരെ പിന്നോട്ടുവലിയ്ക്കുന്നുണ്ട്. ബലൂച് സ്വാന്തന്ത്ര്യവാദികളും, പാക്കിസ്ഥാൻ നിയന്ത്രിത ഇസ്ലാമിക ഭീകരവാദികളും ഈ മേഖലയിൽ ആക്രമണങ്ങളഴിച്ചുവിടാറുണ്ട്.
ബലൂചിസ്ഥാൻ, പഷ്തൂൺ മേഖലകളിൽ പാക്കിസ്ഥാൻ നിയന്ത്രിത ഇസ്ലാമികഭീകരവാദികൾ പാക്കിസ്ഥാനെതിരേ ശബ്ദമുയർത്തുന്ന ആയിരക്കണക്കിനാൾക്കാരെയാണ് കൊലപ്പെടുത്തുന്നത്. പാക്കിസ്ഥാൻ സ്വന്തം രാജ്യത്ത് എന്തിനാണ് ഇങ്ങനെ ഭീകരവാദികളെ അഴിച്ചുവിട്ടിരിയ്ക്കുന്നതെന്ന് ലോകരാജ്യങ്ങൾ മുഴുവൻ ചോദ്യമുയർത്തുമ്പോൾ ഇത് സീ ഐ ഏ ചെയ്യുന്നതാണെന്നാണ് പാക്കിസ്ഥാനിൽ അവർ പറഞ്ഞുപരത്തുന്നത്. പാക്കിസ്ഥാനിൽ നാം സ്ഥിരമായി കാണുന്ന സ്ഫോടനങ്ങളും കൂട്ടക്കൊലകളും ഇങ്ങനെ ഭരണകൂടത്തിനെതിരേ ശബ്ദമുയർത്തുന്നവരെ ഭീകരവാദികളെ ഉപയോഗിച്ച് പാക് ഗവണ്മെന്റ് തന്നെ അടിച്ചമർത്തുന്നതാണ്.
ബലൂച് സ്വാതന്ത്ര്യവാദികളും പാക്കിസ്ഥാൻ പട്ടാളത്തിനും പോലീസിനും നേരേ ആക്രമണങ്ങൾ നടത്താറുണ്ട്.
Discussion about this post