ഇന്ത്യക്കാരായ 113 മത്സ്യത്തൊഴിലാളികള്‍ പാക് ജയിലില്‍ നിന്നും മോചിതരായി. ഒന്‍പതുമാസത്തെ ജയില്‍ വാസത്തിനു ശേഷമാണ് മത്സ്യത്തൊഴിലാളികള്‍ മോചിതരായത്. മോചിതരായവരെ വാഗാ അതിര്‍ത്തിയിലുള്ള ബിഎസ്എഫ് ജവാന്മാര്ക്ക് കൈമാറിയതായി പാക്കിസ്ഥാന് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് ടെലിഫോണ്‍ സംഭാഷണം നടത്തിയ ശേഷമാണ് മത്സ്യത്തൊഴിലാളികളെ വിട്ടയക്കാന്‍ തീരുമാനിച്ചത്.
ഇന്ത്യന്‍ ജയിലില്‍ കഴിയുന്ന 88 പാക് മത്സ്യത്തൊഴിലാളികളെ വിട്ടു നല്‍കാമെന്ന് നരേന്ദ്രമോദിയും ഉറപ്പു നല്‍കിയിട്ടുണ്ട്.
Discussion about this post