പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരെ ശക്തമായ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങി ഇന്ത്യ . പാക്കിസ്ഥാനുമായി നദി ജലം പങ്കുവെയ്ക്കുന്നക്കുന്നത് ഇന്ത്യ നിര്‍ത്തിവെക്കാന്‍ ഒരുങ്ങുന്നു .
രാജ്യത്തിന്റെ കിഴക്കന്‍ നദികളില്‍ നിന്നുള്ള ജലം തിരിച്ചു വിടാനാണ് നീക്കം . ജമ്മു കശ്മീര്‍ പഞ്ചാബ് എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് ഇത്തരത്തില്‍ തിരിച്ചു വിടുന്ന ജലം വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡകരി ട്വിറ്റെര്‍ വഴി അറിയിച്ചു .
Under the leadership of Hon'ble PM Sri @narendramodi ji, Our Govt. has decided to stop our share of water which used to flow to Pakistan. We will divert water from Eastern rivers and supply it to our people in Jammu and Kashmir and Punjab.
— Nitin Gadkari (मोदी का परिवार) (@nitin_gadkari) February 21, 2019
സിന്ധുനദീജല കരാര്‍ പ്രകാരം ഇന്ത്യയ്ക്ക് പൂര്‍ണ നിയന്ത്രണമുളള നദികളിലെ ജലം പാക്കിസ്ഥാനുമായി പങ്കുവെയ്ക്കുന്നത് നിര്‍ത്താനാണ് ഇന്ത്യ ഒരുങ്ങുന്നത് . രവി, സത്ലജ്, ബിയാസ് നദികളിലെ ജലം തിരിച്ചുവിട്ട് ജമ്മുകശ്മീര്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ വിതരണം ചെയ്യും. പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന മൂന്ന് നദികളിലെ വെള്ളം നിയന്ത്രിക്കാനുള്ള അവകാശം നമ്മുക്കാണ്. ഈ നദികളില്‍ ഡാമുകള്‍ പണിത് അതില്‍ നമ്മുക്ക് അവകാശപ്പെട്ട വെള്ളം യമുനയിലേക്ക് വഴി തിരിച്ചു വിടാനാണ് തീരുമാനം.
ഈ നദികളിലെ 93-94 ശതമാനം ജലം മാത്രമാണ് നിലവില്‍ ഇന്ത്യ പ്രയോജനപ്പെടുത്തുന്നത്. അവേശഷിക്കുന്നത് പാക്കിസ്ഥാനിലേക്ക് ഒഴുകി പോകുകയാണ് ഇത് തിരിച്ചു വിടാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം എടുത്തിരിക്കുന്നത് പദ്ധതി പൂര്‍ത്തിയാവുന്നതോടെ യമുനയിലേക്ക് കൂടുതല്‍ ജലമെത്തും
Discussion about this post