പ്രണയാഭ്യർഥന നിരസിച്ച വൈരാഗ്യത്തിൽ അധ്യാപികയെ യുവാവ് ക്ലാസിൽ കയറി വെട്ടിക്കൊന്നു. . തമിഴ്നാട് ഗൂഡല്ലൂര്‍ ജില്ലയില്‍ ഗായത്രി മെട്രിക്കുലേഷന്‍ സ്കൂളിലെ അധ്യാപികയായ രമ്യയാണ് കൊല്ലപ്പെട്ടത് .
അഞ്ചാം ക്ലാസ് അധ്യാപികയായിരുന്നു രമ്യ . രാജശേഖരനെന്ന യുവാവാണ് കൊലനടത്തിയത് . വിദ്യാര്‍ഥികള്‍ക്ക് കണക്ക് പഠിപ്പിക്കുന്നതിനായി നേരത്തെ തന്നെ ക്ലാസ് മുറിയിലെത്തിയിരുന്നു. ആ സമയത്ത് ക്ലാസ്സില്‍ കുട്ടികളാരും തന്നെ ഉണ്ടായിരുന്നില്ല. ഈ സമയമാണ് രാജശേഖര്‍ അവിടെയെത്തുകയും വാക്കുതര്‍ക്കമുണ്ടായി ആക്രമണം നടത്തിയത് .
കോളേജ് പഠന കാലംമുതല്‍ തന്നെ രാജശേഖറിന് രമ്യയെ അറിയാം . അക്കാലത്ത് രമ്യയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു . ഇത് രമ്യ നിരസിക്കുകയായിരുന്നു . ഇതേ തുടര്‍ന്നുണ്ടായ പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു .
Discussion about this post