തിരുവനന്തപുരം: പാഠപുസ്തക അച്ചടി റീ ടെണ്ടര്‍ വെണ്ടെന്നുവച്ചതായി മന്ത്രി അബ്ദു റബ്ബ്. അച്ചടി വൈകുമെന്നതിനാലാണ് റീ ടെണ്ടര്‍ വേണ്ടെന്നുവച്ചത്. കെബിപിഎസിനെ അച്ചടി ഏല്പിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം പാഠപുസ്തക അച്ചടി ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കെബിപിഎസ് അറിയിച്ചു. നാല്‍പ്പത്തി മൂന്ന് ലക്ഷം പുസ്തകങ്ങളുടെ അച്ചടി ജൂലൈ നകം പൂര്‍ത്തിയാക്കുമെന്നും കെബിപിഎസ് എംഡിയുടെ ചുമതല വഹിക്കുന്ന കളക്ടര്‍ രാജമാണിക്യം അറിയിച്ചു. നേരത്തെ നിശ്ചയിച്ച തുകയ്ക്കു തന്നെ അച്ചടി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post