മാര്‍ച്ചില്‍ ഐ.എസ്.ആര്‍.ഒ വിക്ഷേപിക്കുന്ന പി.എസ്.എല്‍.വി റോക്കറ്റ് മൂന്ന്‍ വ്യത്യസ്ത ഭ്രമണപഥങ്ങളില്‍ മൂന്ന് കൃത്രിമ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കും . ഇന്ത്യയുടെ ബഹിരാകാശ വിക്ഷേപണ ചരിത്രത്തില്‍ തന്നെ ഇത് ആദ്യമായിട്ടാണ് മൂന്ന് പേയ്ലോഡുകള്‍ വ്യത്യസ്ത ഭ്രമണപഥത്തില്‍ ഒരു ദൗത്യത്തില്‍ എത്തിക്കുന്നത് .
മാര്‍ച്ച് അവസാനത്തോടെ PSLV C45 വിക്ഷേപിക്കും . പ്രതിരോധ വകുപ്പിന്റെ ഉപഗ്രഹം 763 കിലോമീറ്റര്‍ ഭ്രമണപഥത്തില്‍ ആദ്യം എത്തിക്കും . തുടര്‍ന്ന് 504 കിലോമീറ്റര്‍ ഭ്രമണപഥത്തില്‍ 28 വിദേശ ഉപഗ്രഹങ്ങള്‍ നിക്ഷേപിക്കും . മറ്റൊരെണ്ണം 485 കിലോമീറ്റര്‍ ദൂരത്തില്‍ ബഹിരാകാശ പരീക്ഷണങ്ങള്‍ക്ക് വേണ്ടി നിയോഗിക്കും .
ചന്ദ്രയാന്‍ – 2 ദൗത്യം ഏപ്രില്‍ മാസത്തില്‍ ആരംഭിക്കും . ദേശീയതലത്തിലുള്ള വിഗദ്ധരുടെ യോഗം മാര്‍ച്ച് 6 ന് ചേരും . ഇതിന് മുന്പായി മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന പദ്ധതിയെക്കുറിച്ച് ഐ.എസ്.ആര്‍.ഒ സമിതി തീരുമാനമെടുക്കും .
Discussion about this post