കള്ളപ്പണം വെളുപ്പിച്ച കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നേരിടുന്ന റോബര്‍ട്ട് വദ്രയെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്ററുകള്‍ ഉത്തര്‍ പ്രദേശിലെ മൊറാദാബാദില്‍ പ്രത്യക്ഷപ്പെട്ടു. മൊറാദാബാദ് യൂത്ത് കോണ്‍ഗ്രസിന്റെ പേരിലാണ് പോസ്റ്ററുകള്‍. താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചേക്കുമെന്ന് കുറച്ച് നാള് മുന്‍പ് റോബര്‍ട്ട് വദ്ര ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവാണ് റോബര്‍ട്ട് വദ്ര. ‘മൊറാദാബാദ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ റോബര്‍ട്ട് വദ്രയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു,’ ഇതായിരുന്നു പോസ്റ്ററിലെ വാക്കുകള്‍.
Discussion about this post