ഇന്ത്യ പാക്കിസ്ഥാനെതിരെ തിരിച്ചടിച്ചത് ശരിയായില്ലെന്നും,അത് തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മുന്‍പു യുദ്ധമുണ്ടാക്കി തെരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാനുള്ള ബിജെപി,ആര്‍ എസ് എസ് നീക്കമാണെന്നും സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
കശ്മീര്‍ പ്രശ്‌നം രമ്യമായി പരിഹരിക്കുകയായിരുന്നു വേണ്ടത്,എന്നാല്‍ രാജ്യത്ത് യുദ്ധഭ്രാന്ത് ഉണ്ടാക്കാനാണ് ഈ ശ്രമമെന്നുമാണ് കോടിയേരി പറഞ്ഞു.കാശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും കാശ്മീരികളെ അംഗീകരിക്കാന്‍ ആര്‍ എസ് എസും ബിജെപിയും ശ്രമിക്കണമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
40 സൈനികരുടെ വീരമൃത്യൂവിന് ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ രാജ്യം ഒന്നടങ്കം അഭിമാനിക്കുമ്പോള്‍ അതിനു വിരുദ്ധ നിലപാടാണ് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്വീകരിച്ചിരിക്കുന്നത്.നിരവധി പേരാണ് ഈ പ്രസ്താവനയെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുന്നത്.
Discussion about this post