പാക്കിസ്ഥാന് കസ്റ്റഡിയിലെടുത്ത ഇന്ത്യന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദിനെ എത്രയും വേഗം തിരിച്ചയക്കണമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ .
അഭിനന്ദന് പാക്കിസ്ഥാന്റെ കസ്റ്റഡിയിലുണ്ടെന്ന് ഇന്ത്യ സ്ഥിതീകരിച്ചു . അദ്ദേഹത്തിനു ദേഹോപദ്രവം ഏല്പ്പിച്ചട്ടില്ല എന്ന് പാക്കിസ്ഥാന് ഉറപ്പ് വരുത്തണം എന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട് . പരിക്കേറ്റ പൈലറ്റിനെ മോശമായി ചിത്രീകരിച്ച പാക്കിസ്ഥാന്റെ നടപടിയില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു . ഇത്തരമൊരു നടപടി മനുഷ്യാവകാശ സംരക്ഷണത്തിനുള്ള അന്താരാഷ്ട്ര നിയമങ്ങളുടെയും ജനീവ കണ്‍വെന്‍ഷന്റെയും ലംഘനമാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി .
പാക്കിസ്ഥാന്റെ നടപടിയില്‍ പാക്കിസ്ഥാന് ഹൈ കമ്മീഷണറെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയാണ് ഇന്ത്യയുടെ പ്രതിഷേധം അറിയിച്ചത് .
Discussion about this post