അന്താരാഷ്ട്ര യോഗദിനത്തില്‍ യോഗയെ പ്രകീര്‍ത്തിച്ച് നടന് മോഹന്‍ലാലിന്റെ ബ്ലോഗ്. യോഗയെ ലോകം അംഗീകരിക്കുന്നു എന്നതില്‍ ഭാരതീയനെന്ന നിലയില്‍ അഭിമാനിക്കുന്നുവെന്നും ഭാരതത്തിനു ലോകം വഴികാട്ടുമെന്ന് വിവേകാനന്ദന്റെ പ്രവചനം ശരിയായി വരികയെണെന്നും മോഹന്‍ലാല്‍ പറയുന്നു.
മതങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിനും മുമ്പ് ഉണ്ടായ യോഗയ്ക്ക് ഏത് മതത്തിന്റെ ഛായയാണെന്ന് മനസ്സിലാകുന്നില്ല. യോഗയെ ബാഹ്യ ശരീരത്തിനായുള്ള ഒരു അഭ്യാസപദ്ധതിയായി കണക്കാക്കണമെന്നും മനസ്സിനെ ഏകാഗ്രമാക്കി ലോകത്തിലെ ജ്ഞാനങ്ങള്‍ ഗ്രഹിക്കാനുള്ള മാര്‍ഗ്ഗമാണ് യോഗയെന്നും മോഹന്‍ലാല്‍ ബ്ലോഗില്‍ പറയുന്നു.
സമൂഹത്തിലെ പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരമെന്നോണമാണ് മോഹന്‍ലാല്‍ യോഗയെ അവതരിപ്പിയ്ക്കുന്നത്. ഒന്നായിരിക്കാനുള്ള സന്ദേശം നല്കുന്ന യോഗ അവര്‍ണ്ണനീയമായ മനസ്സിന്റെ ആകാശസഞ്ചാരം സാധ്യാമാക്കുന്ന ഒന്നാണ് എന്നും അദ്ദേഹം പറയുന്നു.
യോഗയെ പാഠ്യപദ്ധതിയുടെ ഭാഗമാക്കാനുള്ള തീരുമാനം വിവാദമായതിലുള്ള വിഷമവും അദ്ദേഹം ബ്ലോഗില്‍ കുറിച്ചിട്ടുണ്ട. മഹത്തായ ചിന്തകളിലും കണ്ടുപിടുത്തങ്ങളിലും മതം കലര്‍ത്താതിരിക്കാം എന്ന സന്ദേശത്തെടെയാണ് മോഹന്‍ലാല്‍ തന്റെ ബ്ലോഗ് അവസാനിപ്പിക്കുന്നു.
Discussion about this post