പാക്കിസ്ഥാനുമായുള്ള ബന്ധം വഷളാകുന്ന സാഹചര്യത്തില്‍ ഏത് പ്രതികൂല സാഹചര്യവും നേരിടാന്‍ തയ്യാറെടുത്ത് ഇന്ത്യ. അതിര്‍ത്തിയില്‍ ബോംബാക്രമണത്തില്‍ നിന്നും രക്ഷപ്പെടാനായി 14,000 ബങ്കറുകളാണ് ഇന്ത്യ നിര്‍മ്മിക്കാനൊരുങ്ങുന്നത്. ജമ്മു കശ്മീരിലെ പാകിസ്ഥാന് അതിര്‍ത്തിയിലാണ് ബങ്കറുകള്‍ നിര്‍മ്മിക്കുക. ജമ്മു കശ്മീരിലെ അതിര്‍ത്തിയില്‍ താമസിക്കുന്ന പ്രദേശവാസികളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ബങ്കറുകള്‍ സ്ഥാപിക്കുന്നത്.
പാക്ക് മണ്ണില്‍ കയറി ഭീകരരുടെ പരിശീലന ക്യാമ്പുകള്‍ ഇന്ത്യ തകര്‍ത്തതിന് പിന്നാലെ അതിര്‍ത്തിയില്‍ പാക്ക് വിമാനങ്ങള്‍ നിയന്ത്രണരേഖ മറികടന്ന് വെടിവെപ്പ് നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ത്യ അതീവ ജാഗ്രതയിലാണ്. പാക്കിസ്ഥാന്റെ രണ്ട് എഫ്-16 വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചിരുന്നു. ഇതില്‍ ഒരെണ്ണം ഇന്ത്യ വെടിവെച്ചിട്ടിരുന്നു. അതേസമയം ഇന്ത്യയുടെ ഒരു പൈലറ്റ് പാക്കിസ്ഥാന്റെ പിടിയിലാണ്.
Discussion about this post