ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയില്‍ രൂപംകൊണ്ട സംഘര്‍ഷത്തിന് അയവുവരുത്താന്‍ മൂന്ന് നിര്‍ദ്ദേശങ്ങളുമായി യു.എന്‍ രക്ഷാസമിതി . ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം യുദ്ധത്തിലേക്ക് നയിച്ചാല്‍ അത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ലോകത്തുണ്ടാക്കുമെന്ന നിരീക്ഷണമാണ് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വെക്കാന്‍ രക്ഷാസമിതിയെ പ്രരിപ്പിചിരിക്കുന്നത് . ഇരു രാജ്യങ്ങള്‍ക്കും ആണവായുധം സജ്ജമാണെന്ന ആശങ്ക ലോകരാജ്യങ്ങള്‍ക്ക് ഇടയിലുണ്ട് .
ജെയ്ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസറിന്റെ പേരിലാണ് യു.എന്‍ നിലപാട് കടുപ്പിചിരിക്കുന്നത് . ഇത് സംബന്ധിച്ച മൂന്നു നിര്‍ദ്ദേശങ്ങളാണ് പാക്കിസ്ഥാന് മുന്നിലേക്ക് യു.എന്‍ സമിതി കൊണ്ടുവന്നിട്ടുള്ളത് . യു.എന്‍ രക്ഷാസമിതി അംഗങ്ങളായ അമേരിക്ക , ഫ്രാന്‍സ് , ബ്രിട്ടന് എന്നീ മൂന്ന് രാജ്യങ്ങളാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
നിര്‍ദ്ദേശങ്ങളില്‍ ഒന്നാമതായി മസൂദ് അസറിനു ആഗോളയാത്രാ നിരോധനം ഏര്‍പ്പെടുത്തണം എന്നതാണ് . അസറിന്റെയും മറ്റു ഭീകര സംഘടനകളുടെയും സ്വത്തുക്കള്‍ കണ്ടുക്കെട്ടണം. പാക്കിസ്ഥാന് ഭീകരര്‍ക്ക് നല്കുന്ന സഹായങ്ങള്‍ അവസാനിപ്പിക്കണം . എന്നതാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍ .
ഇന്ത്യ വളരെ കാലങ്ങളായി മസൂദ് അസറിനെ വിട്ടുനല്‍കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു . യു.എന്നില്‍ ഇന്ത്യ നടപടി ആവശ്യപ്പെടുമ്പോഴെല്ലാം ചൈനയാണ് ഇതിനെ എതിര്‍ത്ത് വിറ്റോ ചെയ്തിരുന്നത് . മസൂദ് അസറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ചൈന തയ്യാര്‍ ആയിരുന്നുമില്ല . വിറ്റോഅധികാരം ഇതിനായി വിനിയോഗിച്ച് ചൈന ഇത്തരമൊരു ആവശ്യത്തെ എതിര്‍ത്ത് വന്നു . അതിനാല്‍ തന്നെ ചൈനയുടെ പിന്തുണ അനുസരിച്ചായിരിക്കും പാക്കിസ്ഥാന്റെ തീരുമാനമെന്ന വിലയിരുത്തലില്‍ നയതന്ത്രതലത്തില്‍ ചൈനയെക്കൊണ്ട് പാക്കിസ്ഥാന് മേല്‍ സമ്മര്‍ദം ചെലുത്താനുള്ള ശ്രമത്തിലാണ് ഇന്ത്യ .
പാക്കിസ്ഥാനോട് ഭീകരസംഘടനകളുടെ സുരക്ഷിതതാവളം ആകരുതെന്നും അതിര്‍ത്തി കടന്നുള്ള തീവ്രവാദം തടയാനും ഭീകര്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സഹായം തടയണമെന്നും പാക്കിസ്ഥാനോട് അമേരിക്ക കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് . ഐക്യരാഷ്ട്ര സുരക്ഷാസമിതിയുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അമേരിക്ക പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട് .
Discussion about this post