കാഴ്ച പൂര്‍ണമായും കേള്‍വി ഭാഗികമായും നഷ്ടപ്പെട്ട ഇരുപത്തേഴുകാരി പ്രിയങ്കയ്ക്ക സ്വപ്‌ന സാക്ഷാത്കാരമായിരുന്നു അത്. തന്റെ പ്രിയതാരത്തെ ഒന്നു തൊടണമെന്ന പ്രിയങ്കയുടെ ആഗ്രഹമറിഞ്ഞ് സാക്ഷാല്‍ സുരേഷ് ഗോപി തന്നെ പ്രിയങ്കയുടെ രണ്ടുമുറികളുള്ള വാടക വീട്ടിലെത്തി. ഏറെ നാളത്തെ ആഗ്രഹം സഫലമായതിന്റെ സന്തോഷം മറച്ചു വയ്ക്കാതെ പ്രിയങ്ക താരത്തിന്റെ കാലില്‍ വീണു നമസ്‌ക്കരിച്ചു. പ്രിയങ്കയുടെ ആഗ്രഹമനുസരിച്ച് സുരേഷ് ഗോപി ഒപ്പം നിന്ന് ഫോട്ടോയ്ക്കും പോസ് ചെയ്തു.
അച്ഛനും അമ്മയും ഒപ്പമില്ലാതെ പ്രായമായ വല്ല്യമ്മയ്‌ക്കൊപ്പമാണ് പ്രിയങ്കയുടെ താമസം. സ്വന്തമായി മറ്റൊന്നുമില്ലാത്ത പ്രയങ്കയ്ക്ക് രണ്ടു സ്വപ്‌നങ്ങളെ ഉണ്ടായിരുന്നുള്ളു. സുരോഷ് ഗോപിയെ ഒന്നും തൊടണം, കെഎസ് ചിത്രയുടെ ശബ്ദം നേരിട്ടൊന്നു കേള്‍ക്കണം. ഇതറിഞ്ഞാണ് പ്രിയങ്കയെ കാണാന്‍ സുരേഷ് ഗോപി നെട്ടയം പാപ്പാട്ടെ വീട്ടില്‍ എത്തിയത്. ചിത്രയുമായി സംസാരിക്കാനുള്ള അവസരം ഒരുക്കാം എന്ന വാഗ്ദാനവും താരം നല്‍കി.
തബല വായ്ക്കാനുള്ള പ്രിയങ്കയുടെ കഴിവ് കേട്ടറിഞ്ഞ താരം ഉടന്‍ തന്നെ പ്രിയങ്കയ്ക്കായി ഒരു തബലയും ഏര്‍പ്പാടു ചെയ്തു. പ്രിയങ്കയ്ക്കു ആവശ്യമായ എന്തു സഹായവും ചെയ്യാന്‍ താന്‍ ഒരുക്കമാണെന്ന് സുരേഷ് ഗോപി അറിയ്ച്ചു. സമീപവാസികളോടു പ്രിയങ്കയ്ക്കായി നാലു സെന്റ് ഭൂമി കണ്ടെത്താന്‍ നിര്‍ദേശിച്ച സുരേഷ്‌ഗോപി അതിനു തന്റെയും സാമ്പത്തിക സഹായമുണ്ടാകുമെന്ന് അറിയിച്ചു. ശാരീരിക ബുദ്ധിമുട്ടുകള്‍ അവഗണിച്ചു പ്രിയങ്കയെ സംരക്ഷിക്കുന്ന വല്യമ്മ സരസ്വതിയെ അദ്ദേഹം കൈപിടിച്ച് അഭിനന്ദിച്ചു. പ്രദേശത്തെ സേവാ ഭാരതി പ്രവര്‍ത്തകരും സുരേഷ് ഗോപിയ്‌ക്കൊപ്പമുണ്ടായിരുന്നു.
Discussion about this post