പുല്‍വാമ ഭീകരാക്രമണത്തെ അപലപിക്കുക പോലും ചെയ്യാത്ത പാക് പ്രധാമന്ത്രി ഇമ്രാന് ഖാനെ എങ്ങനെ വിശ്വസിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.
അങ്ങനെ ചെയ്യാത്തപ്പോള്‍ എങ്ങനെയാണ് ഇമ്രാന് ഖാനെ വിശ്വസിക്കുകയെന്നും അദ്ദേഹത്തില്‍ എന്തെങ്കിലും എങ്ങനെ പ്രതീക്ഷിക്കാനാകുമെന്നും അമിത് ഷാ ചോദിച്ചു. ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ ആയിരുന്നു അമിത് ഷായുടെ പ്രതികരണം. പാകിസ്ഥാന്റെ കസ്റ്റഡിയിലുള്ള വ്യോമസേന വിംഗ് കമാന്റര്‍ അഭിനന്ദന് വര്‍ദ്ധമാനെ അവര്‍ വിട്ടയ്ക്കാന്‍ തീരുമാനിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയമാണ്.
പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം രാജ്യാന്തര തലത്തില്‍ പാകിസ്ഥാന് ഒറ്റപ്പെട്ടു. അത് ഇന്ത്യയുടെ പ്രധാന നയതന്ത്ര വിജയമാണ്.വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ അഭിനന്ദന് വര്‍ദ്ധമാനെ തിരിച്ചെത്തിക്കാനായതും ഇന്ത്യയുടെ വിജയമാണെന്നും അമിത് ഷാ പറഞ്ഞു.
Discussion about this post